ദനാപൂര്‍ എക്‌സ്പ്രസ് ട്രെയിനിന്റെ ബോഗിക്ക് അടിയില്‍ ഒളിച്ചിരുന്ന് യാത്ര ചെയ്ത യുവാവ് പിടിയില്‍. മധ്യപ്രദേശിലെ ഇറ്റാര്‍സിയില്‍ നിന്ന് ജബല്‍പൂര്‍ വരെ 250 കിലോമീറ്ററാണ് യുവാവ് അപകടകരമായ വിധത്തില്‍ യാത്ര ചെയ്തത്. സ്ഥിരം പരിശോധനകള്‍ക്കിടെ റെയില്‍വേ ജീവനക്കാരനാണ് എസ്4 കോച്ചിനടിയിലായി ചക്രങ്ങള്‍ ഘടിപ്പിച്ചിരിക്കുന്ന ഭാഗത്ത് തൂങ്ങിക്കിടക്കുന്ന യുവാവിനെ കണ്ടത്. പിന്നാലെ ലോക്കോ പൈലറ്റിനെ വിവരം അറിയിച്ച് ട്രെയിന്‍ നിര്‍ത്തുകയായിരുന്നു. ശേഷം ഇയാളോട് പുറത്തേക്ക് വരാന്‍ ആവശ്യപ്പെട്ടു.
ടിക്കറ്റെടുക്കാന്‍ പണമില്ലാത്തതിനാലാണ് ഈ രീതീയില്‍ യാത്ര ചെയ്തതെന്നാണ് യുവാവ് ചോദ്യം ചെയ്തപ്പോള്‍ പറഞ്ഞത്. ശേഷം ഇയാളെ പറഞ്ഞുവിട്ടതായാണ് വിവരം. അതേസമയം യുവാവിന് മാനസികാസ്വാസ്ഥ്യമുള്ളതായി റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് പറഞ്ഞു. ഇയാളുടെ പേരോ മറ്റുവിവരങ്ങളോ ലഭ്യമല്ല. സാമൂഹിക മാധ്യമങ്ങളില്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ വൈറലായതോടെ ആര്‍പിഎഫ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ട്രെയിനിനടിയില്‍ ഒളിച്ചിരുന്ന് യുവാവ് യാത്ര ചെയ്തത് 250 കിലോമീറ്റര്‍
മധ്യപ്രദേശിലെ ഇറ്റാര്‍സിയില്‍ നിന്ന് ജബല്‍പൂര്‍ വരെ 250 കിലോമീറ്ററാണ് യുവാവ് ചക്രങ്ങള്‍ ഘടിപ്പിച്ചിരിക്കുന്ന ഭാഗത്ത് തൂങ്ങിക്കിടക്കുന്ന് യാത്ര ചെയ്തത്.
New Update