mandi bjp mp kangana ranaut sparked controversy after she asked her constituents to bring their aadhar card if they wanted to meet her
മണ്ടി: തന്നെ കാണാൻ വരുന്നവർ ആധാർ കാർഡും കൊണ്ടുവരണമെന്ന നടിയും ബിജെപി എംപിയുമായ കങ്കണയുടെ പരാമർശം വിവാദമാകുന്നു.എന്താവശ്യത്തിനാണ് കാണുന്നതെന്ന് എഴുതിയ പേപ്പറുമായി വേണം വരാനെന്നും മാണ്ഡി നിയോജകമണ്ഡലത്തിലെ ജനങ്ങളോട് കങ്കണ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.ഈ പരാമർശങ്ങളാണ് ഇപ്പോൽ വിവാദമാകുന്നത്.
ഹിമാചൽ പ്രദേശിലേക്ക് ധാരാളം വിനോദസഞ്ചാരികൾ വരാറുണ്ട്. അതിനാൽ മണ്ഡിയിലെ ജനങ്ങൾ ആധാർ കാർഡ് കയ്യിൽ കരുതേണ്ടത് അനിവാര്യമാണ്. എന്താണ് ചെയ്യുന്നതെന്നും എന്തിനാണ് തന്നെ കാണുന്നതെന്നും പേപ്പറിൽ എഴുതണം. ജനങ്ങൾക്ക് അസൌകര്യം നേരിടേണ്ടി വരാതിരിക്കാനാണ് ഇതെന്നാണ് കങ്കണയുടെ വിശദീകരണം.
തൻറെ ഓഫീസിലേക്ക് ടൂറിസ്റ്റുകളും മണ്ഡലത്തിന് പുറത്തുനിന്നുള്ളവരുമായി നിരവധി പേർ വരുന്നതിനാൽ മണ്ഡലത്തിലെ സാധാരണക്കാർ വളരെയധികം അസൗകര്യങ്ങൾ നേരിടുന്നുവെന്നും കങ്കണ പറഞ്ഞു. ഹിമാചലിൻറെ വടക്കൻ മേഖലയിൽ നിന്നുള്ള ആളുകൾക്ക് തന്നെ കാണാൻ മണാലിയിലെ വീട്ടിലേക്ക് വരാമെന്നും മണ്ഡിയിലുള്ളവർക്ക് നേരെ തൻറെ ഓഫീസിലേക്ക് വരാമെന്നും കങ്കണ വ്യക്തമാക്കി.
അതേസമയം, കങ്കണയുടെ പരാമര്ശത്തിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് വിക്രമാദിത്യ സിംഗ് രംഗത്തെത്തി.ഒരു ജനപ്രതിനിധി തൻ്റെ പാർലമെൻ്റ് മണ്ഡലത്തിലെ ജനങ്ങളോട് അവരെ കാണാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവരുടെ ആധാർ കാർഡ് കൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്നത് ഉചിതമല്ലെന്ന് അദ്ദേഹം വിമർശിച്ചു.