മനീഷ് സിസോദിയ
ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആം ആദ്മി പാർട്ടി നേതാവ് മനീഷ് സിസോദിയയുടെ ജാമ്യഹർജി ഡൽഹി ഹൈക്കോടതി തള്ളി.സിസോദിയ അധികാര ദുർവിനിയോഗവും വിശ്വാസ ലംഘനവും നടത്തിയെന്നതാണ് കേസെന്ന് ചൂണ്ടിക്കാട്ടിയ കോടതി, അദ്ദേഹം ജനാധിപത്യ മൂല്യങ്ങളെ വഞ്ചിച്ചെന്നും പറഞ്ഞു. ഡൽഹിയിലെ റൗസ് അവന്യൂ കോടതി സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി കഴിഞ്ഞ ദിവസം മേയ് 31 വരെ നീട്ടിയിരുന്നു.
എന്നാൽ, വിചാരണക്കോടതിയുടെ അതേ മാനദണ്ഡങ്ങൾ പാലിച്ച് രോഗബാധിതയായ ഭാര്യയെ കാണുന്നതിന് സിസോദിയയ്ക്ക് അനുവാദം നൽകിയിട്ടുണ്ട്. ഫെബ്രുവരി മുതൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് സിസോദിയ. മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി മുഖ്യമന്ത്രി കേജ്‌രിവാൾ അറസ്റ്റിലായെങ്കിലും സുപ്രീംകോടതി അദ്ദേഹത്തിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
