മാന്‍ഹോളില്‍ നിന്നുള്ള വിഷവായു ശ്വസിച്ച് മൂന്ന് മരണം

മാന്‍ഹോളിലൂടെ പുറത്ത് വന്ന വിഷവായു ശുചിമുറിയിലൂടെയാണ് വീടിനുള്ളിലേക്കെത്തിയത്. രാവിലെ ശുചിമുറി തുറന്നപ്പോള്‍ വിഷവാതകം പടരുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് റെഡ്ഡിപാളയം മേഖലയിലെ വീടുകള്‍ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പ്രദേശത്ത് കനത്ത ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.

author-image
Rajesh T L
New Update
death new

Manhole news update

പുതുച്ചേരിയില്‍ മാന്‍ഹോളില്‍ നിന്നുള്ള വിഷവായു ശ്വസിച്ച് മൂന്നുപേര്‍ മരിച്ചു. പുതുച്ചേരി റെഡ്ഡിപാളയത്താണ് സംഭവം. രണ്ട് സ്ത്രീകളും 15 വയസുള്ള കുട്ടിയുമാണ് മരിച്ചത്. വിഷവായു  ശ്വസിച്ച രണ്ടുപേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.മാന്‍ഹോളിലൂടെ പുറത്ത് വന്ന വിഷവായു ശുചിമുറിയിലൂടെയാണ് വീടിനുള്ളിലേക്കെത്തിയത്. രാവിലെ ശുചിമുറി തുറന്നപ്പോള്‍ വിഷവാതകം പടരുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് റെഡ്ഡിപാളയം മേഖലയിലെ വീടുകള്‍ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പ്രദേശത്ത് കനത്ത ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.

 

Manhole