/kalakaumudi/media/media_files/2024/11/18/6I8CHpQwDtysiZcJEYbw.jpg)
മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍.ബിരേന്‍ സിങ് രാജിവച്ചു. നാളെ സഭാ സമ്മേളനം തുടങ്ങാനിരിക്കെയാണ് രാജി. അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് രാജി. വൈകുന്നേരത്തോടെ രാജ്ഭവനിലെത്തി ഗവർണർക്ക് രാജിക്കത്ത് നൽകി. മുഖ്യമന്ത്രിക്കൊപ്പം ബിജെപി നേതാവും മണിപ്പൂരിലെ മറ്റു മന്ത്രിമാരും ഉണ്ടായിരുന്നു. കലാപത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ രാജിക്കായി നിരന്തരം ആവശ്യം ഉയര്‍ന്നിരുന്നു. മണിപ്പൂരില്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി തുടരുന്ന കലാപത്തിന് പരിഹാരം കാണാത്തതും രാജിയിലേക്ക് നയിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം, മണിപ്പൂരിന്റെ നല്ല ഭാവിക്കുവേണ്ടി തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും നാര്‍ക്കോ ടെററിസം, മയക്കുമരുന്ന് ഉപയോഗം തുടങ്ങിയവയ്‌ക്കെതിരേ ശക്തമായി നിലപാട് സ്വീകരിക്കുമെന്നുമാണ് അദ്ദേഹത്തിന്റെ രാജിക്കത്തില്‍ പറഞ്ഞിരിക്കുന്നത്.