മണിപ്പൂരില്‍ സിആര്‍പിഎഫ് ക്യാമ്പിന് നേരെ ആക്രമണം

മണിപ്പൂരില്‍ സൈനിക ക്യാമ്പ് ആക്രമിച്ച 11 കുക്കി വിഭാഗക്കാരെ സുരക്ഷാ സേന കൊലപ്പെടുത്തി. മണിപ്പൂരിലെ ജിരിബാമില്‍ ഇന്നലെയാണ് കുക്കികള്‍ സിആര്‍പിഎഫ് ക്യാമ്പ് ആക്രമിച്ചത്.

author-image
Punnya
New Update
manipur crpf

manipur crpf

ഇംഫാല്‍: മണിപ്പൂരില്‍ സൈനിക ക്യാമ്പ് ആക്രമിച്ച 11 കുക്കി വിഭാഗക്കാരെ സുരക്ഷാ സേന കൊലപ്പെടുത്തി. മണിപ്പൂരിലെ ജിരിബാമില്‍ ഇന്നലെ ഉച്ചതിരിഞ്ഞ് 3.30നാണ് കുക്കികള്‍ സിആര്‍പിഎഫ് ക്യാമ്പ് ആക്രമിച്ചത്. ആക്രമണത്തില്‍ ഒരു സിആര്‍പിഎഫ് ജവാന് പരിക്കേറ്റു. ആയുധങ്ങളുമായെത്തിയ കുക്കികള്‍ സൈനിക ക്യാംമ്പിന് നേരെ ആക്രമണം നടത്തുകയായിരുന്നു. ഇവര്‍ നേരത്തെ ബോറോബെക്ര പൊലീസ് സ്റ്റേഷന്‍ ആക്രമിക്കുകയും ജകുരധോറിലെ മെയ്‌തെയ് വിഭാഗത്തില്‍പ്പെട്ടവരുടെ നാല് വീടുകള്‍ക്ക് തീയിടുകയും ചെയ്തിരുന്നു. കൊല്ലപ്പെട്ട കുക്കികളുടെ കയ്യില്‍ നിന്നും നിരവധി ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. പരിക്കേറ്റ സിആര്‍പിഎഫ് ജവാന്‍  ചികിത്സയിലാണ്. ഇദ്ദേഹത്തെ ഹെലികോപ്റ്ററിലാണ് ആശുപത്രിയിലേക്ക് മാറ്റിയത്.അതേസമയം ഇന്നലെ രാവിലെ ഇംഫാല്‍ ഈസ്റ്റ് ജില്ലയില്‍ കര്‍ഷകന് വെടിവയ്പ്പില്‍ പരിക്കേറ്റിരുന്നു. ആയുധങ്ങളുമായെത്തിയ ഒരു വിഭാഗം പേരാണ് കുന്നിന്റെമുകളില്‍ നിന്ന് കര്‍ഷകന് നേരെ വെടിയുതിര്‍ത്തത്. ഇംഫാല്‍ താഴ്വരയിലെ വയലുകളില്‍ ജോലി ചെയ്യുന്ന കര്‍ഷകര്‍ക്ക് നേരെ മലനിരകള്‍ കേന്ദ്രീകരിച്ച് ആക്രമണം തുടരുകയാണ്. മൂന്നാം ദിവസമാണ് ഇത്തരത്തില്‍ വെടിവയ്പ്പുണ്ടാകുന്നത്. ചുരാചന്ദ്പുര്‍ ജില്ലയിലെ കുന്നിന്‍മുകളില്‍ നിന്ന് ശനിയാഴ്ച സായുധസംഘം നടത്തിയ വെടിവയ്പ്പില്‍ ബിഷ്ണുപൂര്‍ സൈറ്റണിലെ വയലില്‍ ജോലി ചെയ്യുകയായിരുന്ന കര്‍ഷക കൊല്ലപ്പെട്ടിരുന്നു. ഇംഫാല്‍ ഈസ്റ്റ് ജില്ലയിലെ സനസാബി, സാബുങ്കോക്ക് ഖുനൂ, തമ്നപോക്പി പ്രദേശങ്ങളിലും സമാനമായ ആക്രമണങ്ങള്‍ ഞായറാഴ്ച ആരംഭിച്ചിട്ടുണ്ട്.

manippur crpf