മണിപ്പൂര്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം

ജിരിബാമില്‍ ആയുധങ്ങളുമായി പതുങ്ങിയിരുന്ന സംഘം ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു.പരുക്കേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.

author-image
Rajesh T L
New Update
manipur

Manipur news live update

Listen to this article
0.75x1x1.5x
00:00/ 00:00

മണിപ്പൂര്‍ മുഖ്യമന്ത്രി ബിരെയ്ന്‍ സിങ്ങിന്റെ സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം. ആക്രമണത്തില്‍ ഒരു ഉദ്യോഗസ്ഥന് പരുക്കേറ്റതായാണ് വിവരം. ഇന്ന് ഉച്ചയോടെ ജിരിബാമില്‍ വെച്ചാണ് ആക്രമണമുണ്ടായത്. മുഖ്യമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കാനെത്തിയ ഉദ്യോഗസ്ഥരുടെ വാഹനവ്യൂഹത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ദേശീയ പാത 53 ന്റെ ഒരു ഭാഗത്ത് കോട്‌ലെന്‍ ഗ്രാമത്തിന് സമീപം ഇപ്പോഴും വെടിവയ്പ്പ് തുടരുകയാണെന്ന് പോലീസ് പറഞ്ഞു. ഇന്ന് പ്രദേശത്ത് മുഖ്യമന്ത്രി സന്ദര്‍ശനം നടത്താനിരിക്കേയാണ് ആക്രമണമുണ്ടായത്.
ജിരിബാമില്‍ ആയുധങ്ങളുമായി പതുങ്ങിയിരുന്ന സംഘം ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു.പരുക്കേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.

manipur