വീണ്ടും സംഘര്‍ഷം: പലായനം ചെയ്ത് മണിപ്പൂരികള്‍

നിരവധി ആളുകള്‍ കച്ചാറിലെ ലഖിപൂര്‍ മര്‍ക്കുലിനില്‍ താല്‍ക്കാലികമായി അഭയം പ്രാപിക്കുന്നുണ്ടെങ്കിലും ദുരിതാശ്വാസ ക്യാമ്പുകളൊന്നും തന്നെ ഔദ്യോഗികമായി ക്രമീകരിച്ചിട്ടില്ല. മറ്റു ചിലര്‍ ബന്ധുക്കളുടെ വീടുകളില്‍ അഭയം പ്രാപിച്ചിട്ടുണ്ട്.

author-image
Rajesh T L
New Update
Manipur

Manipur news live update

Listen to this article
0.75x 1x 1.5x
00:00 / 00:00

മണിപ്പൂര്‍ ഇപ്പോഴും പ്രശ്ന ബാധിത പ്രദേശമായി നിലനില്‍ക്കുന്നതിനാല്‍ വീടുകള്‍ ഉപേക്ഷിച്ച് അസമിലെ കച്ചാര്‍ ജില്ലയിലേക്ക് പലായനം ചെയ്ത് മണിപ്പൂരികള്‍. അസം-മണിപ്പൂര്‍ അതിര്‍ത്തിയിലെ കച്ചാറിലെ ജിരിഘട്ട് വഴി നൂറുകണക്കിനാളുകളാണ് പലായനം ചെയ്തത്. നിലവില്‍ മണിപ്പൂരിലെ 500 - ലധികം ആളുകള്‍ ഇതുവരെ കച്ചാറില്‍ എത്തിയെന്നാണ് കച്ചാര്‍ ജില്ലാ ഭരണകൂടം പുറത്തുവിട്ട കണക്ക്.

manipur attack