/kalakaumudi/media/media_files/2024/11/18/6I8CHpQwDtysiZcJEYbw.jpg)
മണിപ്പുര്‍ കലാപം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശക്തമായ ഇടപെടല്‍ നടത്തണമെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ. ചര്‍ച്ചകളിലൂടെ രാഷ്ട്രീയപരിഹാരം കാണണമെന്നും മണിപ്പൂരില്‍ ഉടന്‍ സമാധാനം പുനസ്ഥാപിക്കണമെന്നും സി.പി.എം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
മണിപ്പുരില്‍ സ്ഥിതിഗതികള്‍ വഷളാക്കിയത് മുഖ്യമന്ത്രി ബിരേന്‍ സിങ് ആണെന്നും എന്നിട്ടും കേന്ദ്രസര്‍ക്കാരും ബിജെപിയും ബിരേന്‍ സിങിനെ അധികാരത്തില്‍ തുടരാന്‍ അനുവദിക്കുന്നുവെന്നും സിപിഎം കുറ്റപ്പെടുത്തി. നവംബര്‍ ഏഴിന് ശേഷം മണിപ്പുരില്‍ 20 പേര്‍ കൊല്ലപ്പെട്ടു. മണിപ്പുരില്‍ ഗുരുതരമായ സാഹചര്യമാണ് ഉണ്ടായിരിക്കുന്നതെന്നും സി.പി.എം പ്രസ്താവനയില്‍ പറഞ്ഞു.
മണിപ്പുരില്‍ അക്രമം രൂക്ഷമായ സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച ഉന്നതതല യോഗം ചേര്‍ന്നിരുന്നു. സംസ്ഥാനത്തിന്റെ സുരക്ഷാ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ആഭ്യന്തരമന്ത്രിയുടെ നേതൃത്വത്തില്‍ തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ചര്‍ച്ചകള്‍ നടന്നത്. മേഖലയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ മണിപ്പുരില്‍ സുരക്ഷാ വിന്യാസം ശക്തമാക്കാന്‍ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. കേന്ദ്ര സായുധ സേനയുടെ അമ്പത് കമ്പനികളെ കൂടിയാണ് അയക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
