മണിപ്പൂര്‍ സംഘര്‍ഷഭരിതം: 5 ജില്ലകളില്‍ കര്‍ഫ്യു

സംഘര്‍ഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ മണിപ്പൂരില്‍ അഞ്ച് ജില്ലകളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. 7 ജില്ലകളില്‍ ഇന്റര്‍നെറ്റ് നിരോധിച്ചിരിക്കുകയാണ്

author-image
Prana
New Update
Manipur

സംഘര്‍ഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ മണിപ്പൂരില്‍ അഞ്ച് ജില്ലകളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. 7 ജില്ലകളില്‍ ഇന്റര്‍നെറ്റ് നിരോധിച്ചിരിക്കുകയാണ്. സമാധാനം പുനസ്ഥാപിക്കാന്‍ കര്‍ശന നടപടിയെടുക്കണമെന്ന് സുരക്ഷാസേനയ്ക്ക് ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കി.കലാപം ഉണ്ടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും നിര്‍ദ്ദേശമുണ്ട്.
മണിപ്പൂരിലെ ജിരിബാമില്‍ നിന്ന് തിങ്കളാഴ്ച കാണാതായ ആറു പേരില്‍ മൂന്നു പേരുടേതെന്ന് സംശയിക്കുന്ന മൃതദേഹങ്ങള്‍ ജിരി നദിയില്‍നിന്ന് കണ്ടെത്തിയിതിനു പിന്നാലെ വ്യാപക പ്രതിഷേധമാണ് പ്രദേശത്ത് ഉടലെടുത്തത്.രണ്ട് മന്ത്രിമാരുടെയും മൂന്ന് എംഎല്‍എമാരുടെയും വീടുകളിലേക്ക് പ്രതിഷേധക്കാര്‍ ഇരച്ചുകയറി.
ബിഷ്ണുപുര്‍ ജില്ലയിലെ വനമേഖയില്‍ വെച്ച് സുരക്ഷാ സേനയ്ക്ക് നേരെ അക്രമികള്‍ വെടിയുതിര്‍ത്തു. 40 വട്ടം വെടി ഉതിര്‍ത്തതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
നവംബര്‍ ആദ്യവാരത്തിലായിരുന്നു മണിപ്പൂരില്‍ വീണ്ടും അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അസം അതിര്‍ത്തിയോട് ചേര്‍ന്ന ജിരിബാമിലാണ് അക്രമങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തത്. നവംബര്‍ 7 മുതല്‍ 13 മരണങ്ങളും മണിപ്പൂരില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

curfew