ഉത്തരവിറക്കി രാഷ്ട്രപതി ദ്രൗപതി മുര്‍മു

നിലവിലെ സംസ്ഥാനത്തെ രാഷ്ട്രീയ ഗതികള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ മണിപ്പൂര്‍ ഗവര്‍ണര്‍ അജയകുമാര്‍ ബെല്ല യോട് കഴിഞ്ഞ ദിവസം രാഷ്ട്രപതി ആവശ്യപ്പെട്ടിട്ടിരുന്നു. ഈ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

author-image
Biju
New Update
GDFS

Rep. Img.

ഇംഫാല്‍: മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം നിലവില്‍ വന്നു. ഇതുവസംബന്ധിച്ച വിജ്ഞാപന ഉത്തരവ് രാഷ്ട്രപതി ദ്രൗപതി മുര്‍മു പുറപ്പെടുവിച്ചു. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ സമവായത്തിലെത്താന്‍ നേതൃത്വത്തിനായില്ല. ഇതേ തുടര്‍ന്നാണ് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്.

മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ബീരേന്‍ സിങ് രാജിവച്ചതിനെത്തുടര്‍ന്ന് ഏറെ നാളായി പ്രതിസന്ധിയിലായ മണിപ്പൂരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തിരികെ എത്തിയ ശേഷം മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പെട്ടെന്നായിരുന്നു രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്. 
സഖ്യ കക്ഷികള്‍ക്കിടയില്‍ ഭിന്നിപ്പ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ബിജെപി എംഎല്‍എമാര്‍ക്കിടയിലും ഒറ്റപ്പേരില്‍ എത്തിയില്ല.

നിലവിലെ സംസ്ഥാനത്തെ രാഷ്ട്രീയ ഗതികള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ മണിപ്പൂര്‍ ഗവര്‍ണര്‍ അജയകുമാര്‍ ബെല്ല യോട് കഴിഞ്ഞ ദിവസം രാഷ്ട്രപതി ആവശ്യപ്പെട്ടിട്ടിരുന്നു. ഈ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.  ഇനി രണ്ടുമാസത്തിനകം പാര്‍ലമെന്റിന്റെ അംഗീകാരം നേടണം. രാഷ്ട്രപതി ഭരണത്തിനെതിരെ മെയ്‌തെയ് വിഭാഗം കടുത്ത എതിര്‍പ്പാണ് രേഖപ്പെടുത്തുന്നത്.

60 അംഗ നിയമസഭയിലെ 37 ബിജെപി എംഎല്‍എമാരില്‍ 17 എംഎല്‍എമാര്‍ ബിരേണ്‍ സിങ്ങിന് എതിരാണ്. സഖ്യകക്ഷികളായ എന്‍പിപിയിലെ ആറ് എംഎല്‍എമാരും സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചതോടെയാണ് ബിരേണിന് രാജിവയ്‌ക്കേണ്ടി വന്നത്. മെയ്തെയ് വിഭാഗത്തിലുള്ളയാള്‍ വീണ്ടും മുഖ്യമന്ത്രിയാകുന്നതിനെ ബിജെപിയിലെ കുക്കി എംഎല്‍എമാര്‍ എതിര്‍ക്കുന്നതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്.

manipur manipur conflict president droupadi murmu droupadi murmu Droupati Murmu manipur attack