മന്‍മോഹന്‍ അഥവാ ഇന്ത്യന്‍ സമ്പദ് ശക്തിയുടെ അടിത്തറ

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആ കാലഘട്ടത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങളില്‍ പോലും ഡോ. മന്‍മോഹന്‍ സിംങ്ങിന്റെ വ്യക്തിത്വം വിഷയമാകും. വിദേശ ഉല്‍പ്പന്ന ഇറക്കുമതിയ്ക്ക് ഏത് രാജ്യത്തിനും ആവശ്യമായ ഒന്നാണ് വിദേശനാണ്യ ശേഖരം.

author-image
Prana
Updated On
New Update
Manmo

Manmohan Photograph: (Manmo)

ലോകം മുഴുവനും ഈ നയം ഉച്ചത്തിലും

വ്യക്തമായും കേള്‍ക്കട്ടെ.

ഇന്ത്യ ഇപ്പോള്‍ ഉണര്‍ന്നിരിക്കുന്നു.

നമ്മള്‍ ജയിക്കും, മറികടക്കും'- മന്‍മോഹന്‍ സിങ്

ആ വാക്കുകള്‍ സത്യമായി. മന്‍മോഹന്‍ പ്രധാനമന്ത്രിയായിരുന്ന പത്തു വര്‍ഷക്കാലത്ത് രാജ്യത്തിന്റെ ജിഡിപി ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച നില കൈവരിച്ചു. 2006-07 കാലയളവില്‍ മന്‍മോഹന്റെ കാലത്ത് കൈവരിച്ച 10.08 ശതമാനം ജിഡിപി വളര്‍ച്ചയാണ് അതില്‍ മികച്ചത്. മന്‍മോഹന്‍ ഭരണത്തിലിരുന്ന കാലത്ത് മൂന്നു വര്‍ഷം ഒമ്പത് ശതമാനത്തിന് മുകളിലായിരുന്നു ജിഡിപി. മോദി അധികാരത്തിലുള്ള കാലത്ത് 2015-16 വര്‍ഷത്തില്‍ കൈവരിച്ച 8.1 ശതമാനം ജിഡിപിയാണ് ഏറ്റവും മികച്ചത്. 

ഇന്ത്യയുടെ സാമ്പത്തിക ചരിത്രത്തിലെ വഴിത്തിരിവെന്നു വിളിക്കാവുന്ന 1991-96 കാലഘട്ടത്തില്‍ ഇന്ത്യയുടെ ധനകാര്യമന്ത്രിയായിരുന്നു വിടവാങ്ങിയ  ഡോ. മന്‍മോഹന്‍ സിങ്. സമഗ്ര സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നതില്‍ അദ്ദേഹത്തിനുള്ള പങ്ക് ഇപ്പോള്‍ ലോകം അംഗീകരിച്ചുകഴിഞ്ഞു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആ കാലഘട്ടത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങളില്‍ പോലും ഡോ. മന്‍മോഹന്‍ സിംങ്ങിന്റെ വ്യക്തിത്വം വിഷയമാകും.രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലാക്കുകയും അഴിമതിക്ക് വഴിയൊരുക്കുകയും ചെയ്ത ലൈസന്‍സ് രാജ് റദ്ദാക്കിയതായിരുന്നു സുപ്രധാന നടപടികളിലൊന്ന്. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ ഉദാരമാക്കി. പിന്നീട് പ്രധാനമന്ത്രി സ്ഥാനത്ത് എത്തിയപ്പോഴും വളര്‍ച്ചയെ പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള നടപടികളായിരുന്നു മന്‍മോഹന്‍ സിങ്ങിന്റെ ഭാഗത്തുനിന്നുണ്ടായത്. ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളര്‍ച്ച കൈവരിക്കുന്ന രണ്ടാമത്തെ സമ്പദ്വ്യവസ്ഥയായി ഇന്ത്യ മാറിയത് മന്‍മോഹന്‍ സര്‍ക്കാരിന്റെ കാലത്താണ്.മഹാത്മഗാന്ധി തൊഴിലുറപ്പ് പദ്ധതി (മഹാത്മ ഗാന്ധി നാഷണല്‍ റൂറല്‍ എംപ്ലോയ്‌മെന്റ് ഗ്യാരണ്ടി - എംഎന്‍ആര്‍ഇജിഎ) ഉള്‍പ്പെടെയുള്ള സാമൂഹികക്ഷേമ പദ്ധതികളുടെ തുടക്കവും മന്‍മോഹന്‍ സിങ് സര്‍ക്കാരിന്റെ കാലത്തായിരുന്നു.

വിദേശ ഉല്‍പ്പന്ന ഇറക്കുമതിയ്ക്ക് ഏത് രാജ്യത്തിനും ആവശ്യമായ ഒന്നാണ് വിദേശനാണ്യ ശേഖരം. അത് ഒരു മാസത്തെ ഇറക്കുമതിയ്ക്ക് പോലും തികയാത്ത കാലത്തായിരുന്നു അദ്ദേഹം മന്ത്രിസഭയില്‍ ധനകാര്യത്തിന്റെ ചുമതലയേല്‍ക്കുന്നത്. ആ ബുദ്ധിയാവട്ടേ അന്നത്തെ പ്രധാനമന്ത്രി നരസിംഹ റാവുന്റേതും.  റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്ന ഡോ. മന്‍മോഹന്‍ സിങ്ങിനെറാവു 1991-ല്‍ ധനകാര്യ മന്ത്രിയാക്കി. തൊട്ടടുത്ത ദിവസം ഏവരെയും ഞെട്ടിച്ച് കയറ്റുമതി സബ്സിഡി നിര്‍ത്തി, രൂപയുടെ മൂല്യം താഴ്ത്തി, കമ്പനികളോട് ലൈസന്‍സില്ലാതെ തന്നെ ഉത്പാദനം നടത്താനാവശ്യപ്പെട്ടു. ആഗോള എണ്ണവില കുതിച്ചുയരുകയും അന്താരാഷ്ട്ര നാണയ നിധിയില്‍ (ഐ.എം.എഫ്.) നിന്ന് വായ്പക്കായി കരുതല്‍ സ്വര്‍ണം പോലും പണയം വെക്കാന്‍ നിര്‍ബന്ധിതരാകുകയും ചെയ്ത സാഹചര്യത്തിലായിരുന്നു അതെന്നതാണ് ശ്രദ്ധേയം.  ഇത് പരസ്പരം മത്സരിക്കുന്ന തരത്തിലേക്ക് വ്യവസായ മേഖലയെ ഉണര്‍ത്തി. ഇന്നത്തെ ഇന്ത്യയിലേക്കുള്ള ശക്തമായ ചുവട് വയ്പായി അത് മാറി.

ഒട്ടേറെ അവാര്‍ഡുകളും അംഗീകാരങ്ങളും നേടിയിട്ടുള്ള ഡോ. സിംങ്ങിനെ തേടിയെത്തിയ ഏറ്റവും പ്രമുഖ പുരസ്‌കാരം 1987ല്‍ ലഭിച്ച ഇന്ത്യയുടെ രണ്ടാമത്തെ പരമോന്നത ബഹുമതിയായ പത്മവിഭൂഷണ്‍ ആണ്. 1995ല്‍ ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസിന്റെ ജവഹര്‍ലാല്‍ നെഹ്രു ജന്‍മശതാബ്ദി അവാര്‍ഡും 1993ലും 94ലും മികച്ച ധനകാര്യമന്ത്രിക്കുള്ള ഏഷ്യാ മണി അവാര്‍ഡും 1993ല്‍ മികച്ച ധനകാര്യമന്ത്രിക്കുള്ള യൂറോ മണി അവാര്‍ഡും 1956ല്‍ കേംബ്രിജ് സര്‍വകലാശാലയുടെ ആഡം സ്മിത്ത് സമ്മാനവും 1955ല്‍ കേംബ്രിജിലെ സെന്റ് ജോണ്‍സ് കോളജിലെ മികച്ച പ്രകടനത്തിന് റൈറ്റ്സ് പ്രൈസുമാണ് അദ്ദേഹത്തിനു ലഭിച്ച മറ്റ് അംഗീകാരങ്ങളില്‍ പ്രധാനം. ഇതിനു പുറമെ, പല പ്രമുഖ ദേശ-വിദേശ സംഘടനകളും അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. കേംബ്രിജ്, ഓക്സ്ഫഡ് സര്‍വകലാശാലകള്‍ ഡോ. സിങ്ങിന് ഓണററി ബിരുദങ്ങള്‍ നല്‍കാന്‍ തയ്യാറായി.പല രാജ്യാന്തര സംഘടനകളിലും സമ്മേളനങ്ങളിലും ഇന്ത്യന്‍ പ്രതിനിധിയായി പങ്കെടുത്തിട്ടു്. 1993ല്‍ സൈപ്രസില്‍ നടന്ന കോമണ്‍വെല്‍ത്ത് രാഷ്ട്രത്തലവന്‍മാരുടെ യോഗത്തിലേക്കും വിയന്നയില്‍ നടന്ന ലോക മനുഷ്യാവകാശ സമ്മേളനത്തിലേക്കുമുള്ള ഇന്ത്യന്‍ സംഘത്തെ നയിച്ചു.രാഷ്ട്രീയ ജീവിതത്തില്‍, ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ഉപരിസഭയായ രാജ്യസഭയില്‍ അംഗമാണ് അദ്ദേഹം, 1991 മുതല്‍. 1998 മുതല്‍ 2004 വരെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവിയിരുന്നു. പൊതുതെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് 2004 മെയ് 22നാണു പ്രധാനമന്ത്രിയായി അധികാരമേറ്റത്. രണ്ടാമത് അധികാരമേറ്റത് 2009 മെയ് 22നും.

 

Manmohan Singh