മാവോയിസ്‌റ്റുകൾ കൊല്ലപ്പെട്ടു

ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം പുറപ്പെടുന്ന വേളയിൽ കിസ്‌താരം പോലീസ് സ്‌റ്റേഷൻ പരിധിയിലുള്ള വനത്തിൽ രാവിലെയാണ് വെയ്‌പുണ്ടായത് എന്നാണ് സുക്‌മ പോലീസ് സൂപ്രണ്ട് കിരൺ ചവാൻ അറിയിച്ചത്

author-image
Prana
New Update
maoist

ഛത്തീസ്‌ഗഢിലെ സുക്‌മ ജില്ലയിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് മാവോയിസ്‌റ്റുകൾ കൊല്ലപ്പെട്ടു. പോലീസാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ കുറച്ചധികം നാളുകളായി മേഖലയിൽ തുടരുന്ന മാവോയിസ്‌റ്റ്‌ വേട്ടയുടെ ഭാഗമാണ് പുതിയ സംഭവവികാസവും. ശനിയാഴ്‌ച രാവിലെയാണ് ഏറ്റുമുട്ടൽ നടന്നത്.മാവോയിസ്‌റ്റ് വിരുദ്ധ ഓപ്പറേഷനായി സുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം പുറപ്പെടുന്ന വേളയിൽ കിസ്‌താരം പോലീസ് സ്‌റ്റേഷൻ പരിധിയിലുള്ള വനത്തിൽ രാവിലെയാണ് വെയ്‌പുണ്ടായത് എന്നാണ് സുക്‌മ പോലീസ് സൂപ്രണ്ട് കിരൺ ചവാൻ അറിയിച്ചത്. തുടർന്ന് സുരക്ഷാ സേന തിരിച്ച് വെടിയുതിർക്കുക ആയിരുന്നു. ഇതിലാണ് രണ്ട് പേർ കൊല്ലപ്പെട്ടത്.പ്രദേശത്തെ മാവോയിസ്‌റ്റുകളുടെ സാന്നിധ്യത്തെക്കുറിച്ചുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ വെള്ളിയാഴ്‌ച ആരംഭിച്ച ഓപ്പറേഷനിൽ ഡിസ്ട്രിക്റ്റ് റിസർവ് ഗാർഡിലെയും (ഡിആർജി) കോബ്രയിലെയും (സിആർപിഎഫിന്റെ കമാൻഡോ ബറ്റാലിയൻ ഫോർ റെസല്യൂട്ട് ആക്ഷൻ) ഉദ്യോഗസ്ഥർ പങ്കെടുത്തതായി ചവാൻ അറിയിച്ചു





maoists