/kalakaumudi/media/media_files/2025/01/24/6JgjCUE1V8B4p83raqDI.jpg)
മഹാരാഷ്ട്രയിലെ നാഗ്പൂരിനടുത്തുള്ള ആയുധ നിര്‍മ്മാണശാലയിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ എട്ടു പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു ഭണ്ഡാര ജില്ലയില്‍ രാവിലെ 10.30 ഓടെ ഫാക്ടറിയുടെ എല്‍ടിപി വിഭാഗത്തിലാണ് സ്ഫോടനമുണ്ടായതെന്ന് ജില്ലാ കളക്ടര്‍ സഞ്ജയ് കോള്‍ട്ടെ പറഞ്ഞു. അഗ്‌നിശമനസേനയും മെഡിക്കല്‍ ജീവനക്കാരും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കി. സ്ഫോടനത്തെ തുടര്‍ന്ന് ജവഹര്‍ നഗര്‍ ഏരിയയിലെ ഫാക്ടറിയുടെ എല്‍ടിപി സെക്ഷനില്‍ കുടുങ്ങികിടന്ന 14 തൊഴിലാളികളെ രക്ഷപെടുത്തി. എക്സ്‌കവേറ്റര്‍ ഉപയോഗിച്ച് അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നത് പുരോഗമിക്കുകയാണ്.
സ്‌ഫോടനത്തിന്റെ തീവ്രത 5 കിലോമീറ്റര്‍ വരെ അനുഭവപ്പെട്ടു. ഫാക്ടറിയില്‍ നിന്ന് കനത്ത പുക ഉയരുന്നത് ദൂരെ നിന്ന് പകര്‍ത്തിയ വീഡിയോകളില്‍ ദൃശ്യമാണ്. ഉന്നത ഉദ്യോഗസ്ഥര്‍ സ്‌ഫോടനം നടന്ന സ്ഥലത്തുണ്ടെന്നും അഗ്നിശമന സേനയും പോലീസും പ്രാദേശിക ദുരന്തനിവാരണ സേനയും സ്ഥലത്തെത്തിയതായും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. രക്ഷാ പ്രവര്‍ത്തനം ഊര്‍ജ്ജിതമായി നടക്കുകയാണെന്ന് ഡിഫന്‍സ് പിആര്‍ഒ നാഗ്പൂരില്‍ പറഞ്ഞു. സ്‌ഫോടനത്തില്‍ ഫാക്ടറിയുടെ മേല്‍ക്കൂര പൂര്‍ണ്ണമായും തകര്‍ന്നതായാണ് വിവരം. കൂടുതല്‍ തൊഴിലാളികള്‍ അവശിഷ്ടങ്ങളില്‍ അകപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിച്ച് വരികയാണ്.