/kalakaumudi/media/media_files/2025/01/24/3GKyblJWPuOY01lVDPQR.jpg)
ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അരവിന്ദ് കെജ്രിവാളിനെ കൊലപ്പെടുത്താന്‍ വന്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് ഡല്‍ഹി മുഖ്യമന്ത്രി. കഴിഞ്ഞ ദിവസം കെജ്രിവാളിനെ കലിബാരിയില്‍ കല്ലും വടിയും ഉപയോഗിച്ച് ആക്രമിക്കാന്‍ വന്നെങ്കിലും ഡല്‍ഹി പോലീസ് അവരെ തടഞ്ഞില്ലെന്ന് അതിഷി പറഞ്ഞു. എന്നാല്‍ അക്രമമോ ഭീഷണിയോ ഉണ്ടായിട്ടില്ലെന്ന വ്യാജ പ്രസ്താവനകളില്‍ ഒപ്പിടാന്‍ ആം ആദ്മി പ്രവര്‍ത്തകര്‍ക്ക് മേല്‍ പോലീസ് സമ്മര്‍ദ്ദം ചെലുത്തുന്നതായി മുഖ്യമന്ത്രി അതിഷി പറഞ്ഞു. ഏത് വിധേനയും അരവിന്ദ് കെജ്രിവാളിനെ ഇല്ലാതാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യമെന്നും അവര്‍ ആരോപിച്ചു. ജനുവരി 21, 22 തീയതികളില്‍ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയും കുറ്റാരോപിതരായ പോലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയിരുന്നു. ആം ആദ്മി പാര്‍ട്ടിയുടെ പരാതികള്‍ അവസാനിപ്പിക്കാന്‍ ഡല്‍ഹി പോലീസ് ശ്രമിക്കുന്നതായി ആരോപിച്ച് അതിഷി ഡല്‍ഹി തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കത്തെഴുതി. അക്രമമോ ഭീഷണിയോ ഉണ്ടായിട്ടില്ലെന്ന് പ്രസ്താവിച്ച രേഖകളില്‍ ഒപ്പിടാന്‍ പോലീസ് സമ്മര്‍ദ്ദം ചെലുത്തുന്നതായും ആതിഷി പറഞ്ഞു. അരവിന്ദ് കെജ്രിവാളിനെതിരായ ആക്രമണങ്ങളെക്കുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനോട് പരാതിപ്പെട്ടിട്ടുണ്ടെന്നും അതിഷി പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ കെജ്രിവാളിനെ പരാജയപ്പെടുത്താനാകില്ല. അതുകൊണ്ടാണ് അവര്‍ ശാരീരിക ഉപദ്രവം ചെയ്യാന്‍ നോക്കുന്നതെന്ന് ഡല്‍ഹി മുഖ്യമന്ത്രി പറഞ്ഞു. അതേസമയം ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്നുള്ള സുരക്ഷ പഞ്ചാബ് സര്‍ക്കാര്‍ പിന്‍വലിച്ചു.