യുപിയിലെ ആശുപത്രിയിൽ വൻ തീപിടിത്തം

തീ ആളിപ്പടർന്നതോടെ 12 രോഗികളെ ഉടനെ രക്ഷിച്ച് പുറത്തെത്തിച്ചു. ഇതിൽ കുട്ടികളുമുണ്ടെന്നാണ് വിവരം. ആളപായമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല

author-image
Anagha Rajeev
New Update
kjkjkjkjkjkjkjkjkjkjkjkjkjkjkjkjkjkjkjkj
Listen to this article
0.75x 1x 1.5x
00:00 / 00:00

യുപിയിലെ ആശുപത്രി കെട്ടിടത്തിൽ തീപിടിത്തം. ഉത്തർപ്രദേശിലെ ബാഗ്പഥ് ജില്ലയിലെ ബറൗത്ത് പട്ടണത്തിലെ ആസ്ത ആശുപത്രിയിലാണ് വൻ തീപിടിത്തമുണ്ടായത്. ഇന്ന് പുലർച്ചെയോടെയാണ് സംഭവമുണ്ടായത്. ആശുപത്രിയിലെ മുകളിലത്തെ നിലയിലെ ടെറസിലാണ് തീപിടിത്തമുണ്ടായത്. വലിയ തോതിൽ പുകയും പ്രദേശത്തുണ്ടായി.

തീ ആളിപ്പടർന്നതോടെ 12 രോഗികളെ ഉടനെ രക്ഷിച്ച് പുറത്തെത്തിച്ചു. ഇതിൽ കുട്ടികളുമുണ്ടെന്നാണ് വിവരം. ആളപായമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. വിവരമറിഞ്ഞ് അഗ്‌നിരക്ഷാ സേന ഉടൻ സ്ഥലത്തെത്തി. നിലവിൽ തീ നിയന്ത്രണ വിധേയമാണ്. നാലോളം യൂണിറ്റ് അഗ്‌നിരക്ഷാ വാഹനങ്ങളെത്തി തീ കെടുത്തിയതായും 12 പേരെ രക്ഷിച്ചതായും ചീഫ് ഫയർ ഓഫീസർ അമരേന്ദ്ര പ്രതാപ് സിംഗ് പറഞ്ഞു.

ഷോർട്ട് സർക്യൂട്ടാണെന്ന് തീപിടിത്തതിന് കാരണമെന്നാണ് സൂചന. പൊലീസും ഫയർഫോഴും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഡൽഹി വിവേക് വിഹാറിലെ കുട്ടികളുടെ ആശുപത്രിയിൽ തീപിടിച്ച് ആറ് നവജാത ശിശുക്കൾ മരിച്ചിരുന്നു. ആറ് കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി. ഒരു കുഞ്ഞടക്കം 6 പേർ വെൻറിലേറ്ററിൽ ചികിത്സയിലാണ്. തീപിടിത്തമുണ്ടായ ആശുപത്രിയിൽ നിരവധി നിയമലംഘനങ്ങൾ പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

fire