ഗുജറാത്ത് : ഗുജറാത്തിലെ ദഹേജിലെ ഭാറുച്ചില്‍ വന്‍ തീ പിടിത്തം.ശ്വേതായന്‍ കെംടെക് കമ്പനിയിന്‍ പുലര്‍ച്ചയോടെയാണ് തീ പിടിത്തം ഉണ്ടായത്.നാല് പേരെ രക്ഷിച്ചു മൂന്ന പേര്‍ക്ക് സാരമായ പൊളളലേറ്റു , കെട്ടിടത്തില്‍ അധികം തൊഴിലാളികള്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. എട്ട് ഫയറെഞ്ചിനുകള്‍ ചേര്‍ന്ന് ബഹുനില കെട്ടിടത്തിലെ തീ അണയ്ക്കാന്‍ ശ്രമിക്കുന്നുണ്ട്.കെട്ടിടത്തിന്റെ താഴയുളള നിലകള്‍ തീ പൂര്‍ണ്ണമായും വിഴുങ്ങിയ നിലയിലാണ്.മേഖലയിലാകെ കനത്ത പുകയാണ് മൂടിയിരിക്കുന്നത്.സമീപ പ്രദേശങ്ങളിലേക്ക് തീ പടരാതിരിക്കാന്‍ അഗ്നിരക്ഷാ സേന ശ്രമങ്ങള്‍ നടത്തുന്നുണ്ട്.കെമിക്കല്‍ പ്ലാന്റിലെ മെറ്റീരിയല്‍ സ്റ്റോറേജ് മേഖലയിലാണ് തീ പടര്‍ന്നത്.മെഥനോള്‍,എഥിലിന്‍,ഓക്‌സൈഡ് അടക്കമുളളവയുടെ ശേഖരം ഇവിടെ ഉണ്ടായിരുന്നു എന്നാണ് വിവരം.
ഗുജറാത്തിലെ ഭാറുച്ചില്‍ വന്‍ തീ പിടിത്തം
എട്ട് ഫയറെഞ്ചിനുകള്‍ ചേര്‍ന്ന് ബഹുനില കെട്ടിടത്തിലെ തീ അണയ്ക്കാന്‍ ശ്രമിക്കുന്നുണ്ട്.കെട്ടിടത്തിന്റെ താഴയുളള നിലകള്‍ തീ പൂര്‍ണ്ണമായും വിഴുങ്ങിയ നിലയിലാണ്.
New Update