ധാരാവിയിൽ ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതിനെ തുടർന്ന് വൻ തീപിടുത്തം

ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ വ്യാപകമായ പരിഭ്രാന്തിക്കും പരിസര പ്രദേശത്ത് ഗതാഗതക്കുരുക്കിനും ഇത്‌ കാരണമായി.

author-image
Honey V G
Updated On
New Update
dharavi

മുംബൈ:മുംബൈയിലെ ധാരാവിയിലെ പി‌എൻ‌ജി‌പി കോളനിയിൽ ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് രാത്രി 10 മണിയോട് കൂടി വൻ തീപിടുത്തം നടന്നത്. ഏകദേശം 13 ഓളം സിലിണ്ടർ പൊട്ടി തെറിച്ചതായാണ് ലഭിക്കുന്ന വിവരം.ഉടൻ തന്നെ മുംബൈ അഗ്നിശമന സേന സ്ഥലത്തെത്തിയിരുന്നത് മൂലം അപകടത്തിന്റെ വ്യാപ്തി കുറഞ്ഞു. അതേസമയം ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ വ്യാപകമായ പരിഭ്രാന്തിക്കും പരിസര പ്രദേശത്ത് ഗതാഗതക്കുരുക്കിനും ഇത്‌ കാരണമായി. തീപിടുത്തം നിയന്ത്രിക്കാൻ അധികൃതർ എട്ട് ഫയർ എഞ്ചിനുകളും എട്ട് ജംബോ ടാങ്കറുകളും വിന്യസിച്ചിട്ടുണ്ട്. സംഭവത്തിന്റെ കാരണം അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് മുൻസിപ്പൽ അധികൃതർ അറിയിച്ചു.

Mumbai City