ജോഷിമഠിൽ കൂറ്റൻ മണ്ണിടിച്ചിൽ; വിനോദ സഞ്ചാരികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറിയിട്ടുണ്ട്. ശനിയാഴ്ച ചമോലി ജില്ലയിൽ മണ്ണിടിച്ചിലിനെ തുടർന്നുണ്ടായ ഉരുൾപൊട്ടലിൽ രണ്ട് വിനോദസഞ്ചാരികൾ മരിച്ചിരുന്നു.

author-image
Anagha Rajeev
New Update
landslide
Listen to this article
0.75x 1x 1.5x
00:00 / 00:00

ഡെറാഢൂൺ: ഉത്തരാഖണ്ഡ് ബദരീനാഥ് ഹൈവേയിൽ കൂറ്റൻ മണ്ണിടിച്ചിൽ. ഇന്ന് രാവിലെയാണ് ചമോലിയിൽ അപകടം ഉണ്ടായത്. തലനാരിഴയ്ക്കാണ് വൻ അപകടം ഒഴിവായത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.

ഒരു കുന്ന് ഇടിഞ്ഞ് താഴോട്ട് പതിക്കുന്നത് വീഡിയോയിൽ കാണാം. ഈ സമയത്ത് റോഡിൽ നിരവധി വിനോദ സഞ്ചാരികളെയും കാണാം. അവരിൽ ചിലർ ദൃശ്യങ്ങൾ പകർത്തുന്നതും മറ്റുചിലർ പരിഭ്രാന്തരായി നിലവിളിച്ച് ഓടുന്നതും വീഡിയോയിൽ വ്യക്തമാണ്.

റോഡിൽ നിറയെ കല്ലുകളും മണ്ണും വീണ് കുന്ന് കൂടിയതിനെ തുടർന്ന് ഗതാഗതം താത്കാലികമായി നിർത്തിവച്ചു. അപകടത്തിൽ ആർക്കും പരിക്കില്ലെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞയാഴ്ചയും ബദരിനാഥ് ഹൈവേയിൽ മണ്ണിടിച്ചിൽ ഉണ്ടായിരുന്നു.

സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറിയിട്ടുണ്ട്. ശനിയാഴ്ച ചമോലി ജില്ലയിൽ മണ്ണിടിച്ചിലിനെ തുടർന്നുണ്ടായ ഉരുൾപൊട്ടലിൽ രണ്ട് വിനോദസഞ്ചാരികൾ മരിച്ചിരുന്നു. നദികളിലെല്ലാം അപകടകരമായ രീതിയിൽ വെള്ളം കയറാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിനെ തുടർന്ന് അവിടങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.

 

landslide