നീറ്റ് പരീക്ഷ ചോര്‍ച്ച കേസില്‍ മുഖ്യസൂത്രധാരന്‍ അറസ്റ്റില്‍

ആവശ്യക്കാരിലെത്തിക്കാന്‍ സോള്‍വേഴ്‌സ് സംഘത്തെ നിയോഗിച്ചതും റോക്കി എന്ന രാകേഷ് രഞ്ജനാണ്. പാട്‌നയിലെയും റാഞ്ചിയിലെയും നിരവധി എം.ബി.ബി.എസ് വിദ്യാര്‍ഥികളെ ഇയാള്‍ ഇതിന്റെ ഭാഗമായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

author-image
Prana
New Update
neet
Listen to this article
0.75x1x1.5x
00:00/ 00:00

നീറ്റ് പരീക്ഷ ചോര്‍ച്ച കേസില്‍ മുഖ്യസൂത്രധാരന്‍ രാകേഷിനെ സിബിഐ അറസ്റ്റ് ചെയ്തു.
കഴിഞ്ഞയാഴ്ച്ച പട്നയില്‍ ഒരു വിദ്യാര്‍ത്ഥിയെ സിബിഐ അറസ്റ്റ് ചെയ്ത് മൊഴിയെടുത്തിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് റോക്കി ഉള്‍പ്പെടെ എട്ട് പേരെയാണ് സിബിഐ ഇത് വരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. രാജ്യത്തുടനീളമുള്ള പരീക്ഷ ചോദ്യപേപ്പര്‍ റാക്കറ്റിനെക്കുറിച്ച് അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയ സംഘം ഇതുവരെ ആറ് എഫ്‌ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. നീറ്റ് പേപ്പര്‍ ചോര്‍ച്ചയുടെ ഉത്ഭവം ഹസാരിബാഗ് സ്‌കൂളില്‍ നിന്നാകാമെന്ന് ബുധനാഴ്ച സിബിഐ വൃത്തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അവിടെ നിന്ന് ചോര്‍ന്ന പേപ്പറുകള്‍ ബിഹാറിലേക്കും എത്തിയതായി സിബിഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പരീക്ഷ ചോദ്യപ്പേപ്പര്‍ ചോര്‍ത്തല്‍ കേസിലെ മറ്റൊരു ആരോപണവിധേയനായ സഞ്ജീവ് മുഖ്യയുടെ അനന്തരവനാണ് രാകേഷ് രഞ്ജന്‍. ഝാര്‍ഖണ്ഡിലെ റാഞ്ചിയില്‍ ഒരു ഹോട്ടല്‍ നടത്തിപ്പാണ് ഇയാളുടെ ജോലി. നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയിലെ ആദ്യ കണ്ണിയാണ് രാകേഷ് രഞ്ജനെന്നാണ് സി.ബി.ഐ നിഗമനം. ചോര്‍ന്നുകിട്ടിയ ചോദ്യപ്പേപ്പര്‍ ഇയാള്‍ ചിണ്ടു എന്നയാള്‍ക്ക് കൈമാറി. ഇയാളാണ് ചോദ്യപ്പേപ്പറും ഉത്തരങ്ങളും പിന്നീട് കൂടുതല്‍ കണ്ണികളിലേക്ക് കൈമാറുന്നത്. ചോദ്യപ്പേപ്പര്‍ ആവശ്യക്കാരിലെത്തിക്കാന്‍ സോള്‍വേഴ്‌സ് സംഘത്തെ നിയോഗിച്ചതും റോക്കി എന്ന രാകേഷ് രഞ്ജനാണ്. പാട്‌നയിലെയും റാഞ്ചിയിലെയും നിരവധി എം.ബി.ബി.എസ് വിദ്യാര്‍ഥികളെ ഇയാള്‍ ഇതിന്റെ ഭാഗമായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

Neet Exam 2024 neet exam