നാഗ്പൂർ അക്രമത്തിന്റെ സൂത്രധാരൻ മലേഗാവിൽ നിന്നുള്ളയാളാണെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

അക്രമത്തെക്കുറിച്ച് അധികൃതർ അന്വേഷണം തുടരുകയാണെന്നും കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും

author-image
Honey V G
New Update

മുംബൈ:നാഗ്പൂരിൽ അടുത്തിടെ നടന്ന അക്രമത്തിന് പിന്നിലെ സൂത്രധാരൻ മലേഗാവിൽ നിന്നുള്ളയാളാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞതായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. അക്രമത്തെക്കുറിച്ച് അധികൃതർ അന്വേഷണം തുടരുകയാണെന്നും കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും മാജാ മഹാരാഷ്ട്ര മാജാ വിഷൻ' എന്ന പേരിൽ ഒരു മറാത്തി വാർത്താ ചാനൽ സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യമന്ത്രി പറഞ്ഞു. അക്രമ ദിവസം സോഷ്യൽ മീഡിയ പോസ്റ്റുകൾ കൂടുതൽ ഫലപ്രദമായി ട്രാക്ക് ചെയ്യേണ്ടതായിരുന്നു, കാരണം അത് എന്താണ് ആസൂത്രണം ചെയ്യുന്നതെന്ന് കണ്ടെത്താൻ പോലീസിനെ സഹായിക്കുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഇന്റലിജൻസ് പരാജയം നടന്നെന്ന പ്രതിപക്ഷത്തിന്റെ അവകാശ വാദം ഫഡ്‌നാവിസ് നിഷേധിച്ചു. പോലീസിന്റെ പ്രതികരണം ഉചിതമായിരുന്നു, അത് അപര്യാപ്തമാണെന്ന് പറയാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ചില സോഷ്യൽ മീഡിയ പോസ്റ്റുകളിൽ ബംഗാളി ഭാഷയിലുള്ള ഉള്ളടക്കം ഉണ്ടായിരുന്നു, അത് ബംഗ്ലാദേശിലും സംസാരിക്കപ്പെടുന്നു. ഇത് ഒരു വലിയ ഗൂഡാലോചനയുടെ ഭാഗമാണോ എന്ന് കണ്ടെത്തേണ്ടതുണ്ട്, ”മുഖ്യമന്ത്രി പറഞ്ഞു.

Mumbai City