നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ച: മുഖ്യസൂത്രധാരന്‍ പിടിയില്‍

കേസില്‍ ഏഴാമത്തെയാളാണ് അറസ്റ്റിലാകുന്നത്. ഗുജറാത്തിലെ ഗോധ്രയില്‍ നിന്ന് ഒരു സ്വകാര്യ സ്‌കൂള്‍ ഉടമയെ ഞായറാഴ്ച സിബിഐ അറസ്റ്റു ചെയ്തിരുന്നു. നീറ്റ് പരീക്ഷാക്രമക്കേടില്‍ ജൂണ്‍ 23നാണ് സിബിഐ കേസെടുക്കുന്നത്.

author-image
Rajesh T L
New Update
nee
Listen to this article
0.75x1x1.5x
00:00/ 00:00

റാഞ്ചി: നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ മുഖ്യസൂത്രധാരന്‍ പിടിയില്‍. ജാര്‍ഖണ്ഡിലെ ഹസാരിബാഗില്‍ നിന്നാണ് ഇയാളെ സിബിഐ അറസ്റ്റു ചെയ്തത്. അമന്‍ സിങിനെയാണ് സിബിഐ പിടികൂടിയത്. യിലായത്. 

കേസില്‍ ഏഴാമത്തെയാളാണ് അറസ്റ്റിലാകുന്നത്. ഗുജറാത്തിലെ ഗോധ്രയില്‍ നിന്ന് ഒരു സ്വകാര്യ സ്‌കൂള്‍ ഉടമയെ ഞായറാഴ്ച സിബിഐ അറസ്റ്റു ചെയ്തിരുന്നു. ജയ് ജലറാം സ്‌കൂളുടമ ദീക്ഷിത് പട്ടേലാണ് അറസ്റ്റിലായത്. പരീക്ഷയില്‍ കൃത്രിമം നടത്താന്‍ വിദ്യാര്‍ഥികളില്‍ നിന്ന് 5 മുതല്‍ 10 ലക്ഷം രൂപ വരെ ഇയാള്‍ ആവശ്യപ്പെട്ടതായി സിബിഐ കണ്ടെത്തിയിരുന്നു. 

നീറ്റ് പരീക്ഷാക്രമക്കേടില്‍ ജൂണ്‍ 23നാണ് സിബിഐ കേസെടുക്കുന്നത്. ഛത്തീസ്ഗഢ്, ജാര്‍ഖണ്ഡ്, ബിഹാര്‍, മഹാരാഷ്ട്ര, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലാണ് അന്വേഷണം നടത്തുന്നത്. 

cbi NEET 2024 controversy