ഡല്‍ഹിയില്‍ പരമാവധി വൈദ്യുതി ആവശ്യകത വര്‍ദ്ധിച്ചു

ഡല്‍ഹിയിലെ ഏറ്റവും പരാമവധി വൈദ്യുതി ആവശ്യകത 9,000 മെഗാവാട്ട് കടക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2024-ല്‍ രാജ്യ തലസ്ഥാനത്തെ വൈദ്യുതി ആവശ്യകത 8,656 മെഗാവാട്ട് രേഖപ്പെടുത്തിയിരുന്നു.

author-image
Sneha SB
New Update
ELECT.CONSUMPTION

ഡല്‍ഹി : ഇന്നലെ ഡല്‍ഹിയില്‍ ഈ വേനല്‍ക്കാലത്തെ ഏറ്റവും ഉയര്‍ന്ന പരമാവധി വൈദ്യുതി ആവശ്യകത രേഖപ്പെടുത്തി.ഇന്നലെ വൈദ്യുതി ഉപഭോഗം ഉയര്‍ന്ന് 8,231 മെഗാവാട്ടായി. ഡല്‍ഹിയിലെ ഏറ്റവും പരാമവധി വൈദ്യുതി ആവശ്യകത 9,000 മെഗാവാട്ട് കടക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2024-ല്‍ രാജ്യ തലസ്ഥാനത്തെ വൈദ്യുതി ആവശ്യകത  8,656 മെഗാവാട്ട് രേഖപ്പെടുത്തിയിരുന്നു.2023-ലും ഡല്‍ഹിയിലെ പരമാവധി വൈദ്യുതി ആവശ്യകത 8,000 മെഗാവാട്ട് കവിഞ്ഞിരുന്നു.ഇന്നലെ ഡല്‍ഹിയുടെ വിവധ ഇടങ്ങളില്‍ 40.9 മുതല്‍ 45 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില രേഖപ്പെടുത്തിയതിനാല്‍ ഡല്‍ഹിയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.സാന്ദ്രത കൂടി കണക്കിലെടുക്കുമ്പോള്‍ എത്രമാത്രം ചൂട് അനുഭവപ്പെടുന്നു എന്നതിന്റെ താപ സൂചിക 51.9 ഡിഗ്രി സെല്‍ഷ്യസില്‍ എത്തിനില്‍ക്കുകയാണ്.വൈകുന്നേരം 5.30 ന് അയനഗറില്‍ 45 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തി. ബ്രിഡ്ജ് 44.5 ഡിഗ്രി സെല്‍ഷ്യസ്, റിഡ്ജ് 43.6 ഡിഗ്രി സെല്‍ഷ്യസ്, പിതംപുര 43.5 ഡിഗ്രി സെല്‍ഷ്യസ്, ലോധി റോഡ് 43.4 ഡിഗ്രി സെല്‍ഷ്യസ്, മയൂര്‍ വിഹാര്‍ 40.9 ഡിഗ്രി സെല്‍ഷ്യസ്, നഗരത്തിന്റെ ബേസ് സ്റ്റേഷനായ സഫ്ദര്‍ജംഗ് 43.3 ഡിഗ്രി സെല്‍ഷ്യസ് എന്നിങ്ങനെയാണ് താപനില രേഖപ്പെടുത്തിയത്.

Heat Alert delhi