ആർ‌ജി കർ മെഡിക്കൽ കോളജിലെ എംബിബിഎസ് വിദ്യാര്‍ഥിനി മരിച്ച നിലയില്‍

മാതാവ് മകളുടെ റൂമില്‍ എത്തിയപ്പോള്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിദ്യാർഥിനിയുടെ പിതാവ് മുംബൈയില്‍ ബാങ്കില്‍ ജോലി ചെയ്യുകയാണ്.

author-image
Prana
New Update
suicide

 ആർ‌ജി കർ മെഡിക്കൽ കോളജിലെ 20 വയസുള്ള മെഡിക്കൽ വിദ്യാർഥിനിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കമർഹട്ടി ഇ‌എസ്‌ഐ ക്വാർട്ടേഴ്‌സിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ബാരക്‌പൂര്‍ പൊലീസ് കമ്മിഷണറേറ്റ് ഡിസി (നോർത്ത്) ഗണേഷ് ബിശ്വാസ് പറഞ്ഞു.ആർ‌ജി കർ മെഡിക്കൽ കോളജിലെ രണ്ടാം വർഷ എം‌ബി‌ബി‌എസ് വിദ്യാർഥിനിയാണ് മരിച്ചത്. ഇ‌എസ്‌ഐ ആശുപത്രിയിൽ ഡോക്‌ടറായി ജോലി ചെയ്യുന്ന തന്‍റെ അമ്മയോടൊപ്പമാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്. വിദ്യാര്‍ഥിനുയുടേത് ആത്മഹത്യയാണോ അതോ കൊലപാതകമാണോ എന്നത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മരണത്തിൽ ദുരൂഹതയുണ്ടെന്ന് പൊലീസ് വ്യക്തമാക്കുന്നു.പെണ്‍കുട്ടി മരിക്കുന്നതിന് തൊട്ടുമുമ്പ് അമ്മയുമായി ഫോണിൽ വിളിച്ചിരുന്നതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. എന്നാല്‍, അമ്മയ്ക്ക് ഫോൺ എടുക്കാൻ സാധിച്ചിരുന്നില്ല. ശേഷം, മകളെ മാതാവ് ഫോണിലൂടെ ആവർത്തിച്ച് ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മകള്‍ ഫോണ്‍ എടുത്തില്ല. തുടര്‍ന്ന് സംശയം തോന്നിയ മാതാവ് മകളുടെ റൂമില്‍ എത്തിയപ്പോള്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിദ്യാർഥിനിയുടെ പിതാവ് മുംബൈയില്‍ ബാങ്കില്‍ ജോലി ചെയ്യുകയാണ്.