MDAA arrest two held
കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ച് മാരക ലഹരി മരുന്നായ എം ഡി എം എ വില്‍പന നടത്തിവന്ന രണ്ടുപേര്‍ അറസ്റ്റില്‍. കൊണ്ടോട്ടി മുതുവല്ലൂര്‍ നീറാട് സ്വദേശികളായ മേലെ കുന്നംകുളം വീട്ടില്‍ മുഹമ്മദ് സഹദ് (24), പീടിക തൊടിക മുഹമ്മദ് ഷമീം (23) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും വില്‍പനക്കായി കൊണ്ടുവന്ന എം ഡി എം എയും കഞ്ചാവും പിടിച്ചെടുത്തു.ലഹരി കടത്താന്‍ ഉപയോഗിച്ച ബൈക്കും പിടികൂടിയിട്ടുണ്ട്. പിടിയിലായ രണ്ട് പേര്‍ക്കെതിരെയും കരിപ്പൂര്‍ പോലീസില്‍ നേരത്തെ ലഹരിക്കേസ് നിലവിലുണ്ട്.കൊണ്ടോട്ടി ഡി വൈ എസ് പി. സിദ്ദിഖ്, ഇന്‍സ്പെക്ടര്‍ രാജേഷ്, സബ് ഇന്‍സ്പെക്ടര്‍ വിപിന്‍ വി പിള്ള എന്നിവരുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ടീമും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.