/kalakaumudi/media/media_files/2025/08/11/medha-2025-08-11-18-14-56.jpg)
ന്യൂഡല്‍ഹി : ഡല്‍ഹി ഡെപ്യൂട്ടി ഗവര്‍ണര്‍ വി.കെ. സക്സേന നല്‍കിയ മാനനഷ്ടക്കേസില്‍ ആക്ടിവിസ്റ്റ് മേധാ പട്കറിനെതിരായ ശിക്ഷ ശരി വച്ച് സുപ്രീംകോടതി. ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവില്‍ ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. അഞ്ചുമാസത്തെ തടവും 10 ലക്ഷം രൂപ പിഴയും ആയിരുന്നു മേധാ പട്കറിന് ശിക്ഷ ലഭിച്ചിരുന്നത്. ഈ വിധിയാണ് ഇപ്പോള്‍ സുപ്രീം കോടതി ശരി വച്ചിരിക്കുന്നത്.
2000 നവംബര്‍ 24 നായിരുന്നു ഡല്‍ഹി ഡെപ്യൂട്ടി ഗവര്‍ണര്‍ വി.കെ. സക്സേന നര്‍മ്മദ ബച്ചാവോ ആന്ദോളന്‍ നേതാവ് മേധാ പട്കറിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരുന്നത്. അന്ന് ഗുജറാത്തിലെ ഒരു എന്‍ജിഒയുടെ തലവനായിരുന്നു സക്സേന. 25 വര്‍ഷങ്ങള്‍ക്കുശേഷമാണ് കേസില്‍ ഡല്‍ഹി ഹൈക്കോടതി വിധി പ്രസ്താവിച്ചിരുന്നത്.
മേധാ പട്കറിന്റെ പ്രസ്താവനകള്‍ അപകീര്‍ത്തികരം മാത്രമല്ല, പരാതിക്കാരനെതിരെ നെഗറ്റീവ് ധാരണകള്‍ ഉളവാക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്നും ശിക്ഷ പ്രസ്താവിക്കുന്നതിന് മുന്നോടിയായി കോടതി വ്യക്തമാക്കിയിരുന്നു.
ഡല്‍ഹി ഹൈക്കോടതിയുടെ ശിക്ഷാവിധിയില്‍ ഇടപെടാനില്ലെന്ന് ജസ്റ്റിസുമാരായ എംഎം സുന്ദരേഷ്, എന്‍ കോടീശ്വര്‍ സിംഗ് എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി.