മേധാപട്കര്‍ക്ക് അഞ്ച് മാസത്തെ തടവ് ശിക്ഷ

.സക്സേന ഭീരുവാണെന്നും ദേശസ്നേഹിയല്ലെന്നും ഹവാല ഇടപാടില്‍ സക്സേനയ്ക്ക് ബന്ധമുണ്ടെന്നുമുള്ള മേധാപട്കറുടെ പ്രസ്താവനകള്‍ അപകീര്‍ത്തികരം മാത്രമല്ലെന്നും തെറ്റിദ്ധാരണ പരത്തുന്നതാണെന്നും സാകേത് കോടതി മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് രാഘവ് ശര്‍മ്മ പറഞ്ഞിരുന്നു

author-image
Prana
New Update
medha-patkar
Listen to this article
0.75x 1x 1.5x
00:00 / 00:00

ഡല്‍ഹി ലഫ്.ഗവര്‍ണര്‍ വി കെ സക്സേനയെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക മേധാപട്കര്‍ക്ക് അഞ്ച് മാസത്തെ തടവും പത്ത് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. ഡല്‍ഹി സാകേത് കോടതിയാണ് ശിക്ഷ വിധിച്ചത്. അതേ സമയം ശിക്ഷ നടപ്പിലാക്കുന്നതിന് ഒരു മാസത്തെ സാവകാശവും കോടതി അനുവദിച്ചിട്ടുണ്ട്. ശിക്ഷാ വിധിയില്‍ അപ്പീല്‍ പോകാന്‍ അവസരമുണ്ട്.

ടി വി ചാനലിലൂടെയും വാര്‍ത്താക്കുറിപ്പിലൂടെയും അപകീര്‍ത്തിപ്പെടുത്തിയെന്നാണ് കേസ്. കേസില്‍ മേധാപട്കര്‍ കുറ്റക്കാരിയെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു.2003ലാണ് മേധാപട്കര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്.സക്സേന ഭീരുവാണെന്നും ദേശസ്നേഹിയല്ലെന്നും ഹവാല ഇടപാടില്‍ സക്സേനയ്ക്ക് ബന്ധമുണ്ടെന്നുമുള്ള മേധാപട്കറുടെ പ്രസ്താവനകള്‍ അപകീര്‍ത്തികരം മാത്രമല്ലെന്നും തെറ്റിദ്ധാരണ പരത്തുന്നതാണെന്നും സാകേത് കോടതി മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് രാഘവ് ശര്‍മ്മ പറഞ്ഞിരുന്നു

 

court