/kalakaumudi/media/media_files/2025/08/04/dharmasthala-aug-4-2025-08-04-10-32-11.jpg)
ബെംഗളൂരു : ധര്‍മസ്ഥലയില്‍ മൃതദേഹങ്ങള്‍ കൂട്ടത്തോടെ മറവു ചെയ്‌തെന്ന കേസുമായി ബന്ധപ്പെട്ട് മാധ്യവിലക്ക് ഏര്‍പ്പെടുത്തികൊണ്ടുള്ള വിധി പറഞ്ഞ ജഡ്ജി പഠിച്ചത് ധര്‍മസ്ഥല ട്രസ്റ്റിന്റെ ലോ കോളേജിലെന്ന് വിവരം. വിധി പറഞ്ഞ ബെംഗളുരു കോടതി ജഡ്ജിയായ ജഡ്ജിയായ ബി. വിജയ് കുമാര്‍ റായ് പഠിച്ചത് ധര്‍മസ്ഥല ട്രസ്റ്റിന് കീഴിലുള്ള മംഗളൂരുവിലെ എസ്ഡിഎം ലോ കോളേജിലാണെന്നും ഈ കോടതിയില്‍ നിന്ന് കേസ് മാറ്റണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകര്‍ അപേക്ഷ നല്‍കി. ധര്‍മസ്ഥല ട്രസ്റ്റ് കേസുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത് ഈ കോടതിയിലാണ്. ഇത് അനുവദിച്ച കോടതി എണ്ണായിരത്തോളം വാര്‍ത്താ ലിങ്കുകള്‍ പിന്‍വലിക്കാനും ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ച ഒരു യൂട്യൂബ് ചാനലിന് അനുകൂലമായി വിധി ലഭിച്ചു. കേസ് വീണ്ടും പരിഗണിക്കാന്‍ ആവശ്യപ്പെട്ട് കര്‍ണാടക ഹൈക്കോടതി തിരിച്ചയക്കുകയും ചെയ്തിരുന്നു.