കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു; ഒരാളുടെ നില ഗുരുതരം

സുഹൃത്തിന്റെ വിവാഹത്തിനായി തിരുച്ചിറപ്പള്ളിയില്‍ എത്തിയതാണ് വിദ്യാര്‍ത്ഥികള്‍

author-image
Rajesh T L
New Update
students

കന്യാകുമാരി: കന്യാകുമാരിയില്‍ കടലില്‍ കുളിക്കാനിറങ്ങിയ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. ഗണപതിപുരത്താണ് അപകടം നടന്നത്. തിരുച്ചിറപ്പള്ളി എസ്ആര്‍എം കോളജിലെ വിദ്യാര്‍ഥികളായ സര്‍വദര്‍ശിത് (23), പ്രവീണ്‍ സാം (23), ഗായത്രി (25), വെങ്കിടേഷ് (24), ചാരുകവി (23) എന്നിവരാണ് മരിച്ചത്. മൂന്നുപേര്‍ ചികിത്സയിലാണ്. ഒരാളുടെ നില ഗുരുതരമാണ്.

സുഹൃത്തിന്റെ വിവാഹത്തിനായി തിരുച്ചിറപ്പള്ളിയില്‍ എത്തിയതാണ് വിദ്യാര്‍ത്ഥികള്‍. കടലില്‍ കുളിക്കുന്നതിനിടെയായിരുന്നു അപകടം. 

 

 

tamilnadu death accident kanyakumari