മനേക ഗാന്ധി  സുൽത്താൻപൂരിൽ  പിന്നിൽ

author-image
Anagha Rajeev
Updated On
New Update
g
Listen to this article
0.75x1x1.5x
00:00/ 00:00

സുൽത്താൻപൂർ: ഉത്തർപ്രദേശിലെ സുൽത്താൻപൂരിൽ സിറ്റിംഗ് എം.പിയും മുൻകേന്ദ്രമന്ത്രിയുമായ മനേക ഗാന്ധി പിന്നിലാണ്. എസ്.പിയുടെ രാംഭുവൽ നിഷാദാണ് ലീഡ് ചെയ്യുന്നത്. നിഷാദ് 19615 വോട്ടുകൾക്കാണ് നിലവിൽ ലീഡ് ചെയ്യുന്നത്. മനേക രണ്ടാം സ്ഥാനത്താണ്.

2019ലെ തെരഞ്ഞെടുപ്പിൽ സുൽത്താൻപൂർ ബി.ജെ.പിക്കൊപ്പമായിരുന്നു. ബിഎസ്പി സ്ഥാനാർഥി ചന്ദ്ര ഭദ്ര സിംഗ് സോനുവായിരുന്നു രണ്ടാം സ്ഥാനത്ത്. 2014ലെ പൊതുതെരഞ്ഞെടുപ്പിൽ സുൽത്താൻപൂർ മണ്ഡലം ബി..ജെപി സ്ഥാനാർത്ഥി ഫിറോസ് വരുൺ ഗാന്ധി വിജയിക്കുകയും ബിഎസ്പി സ്ഥാനാർത്ഥി പവൻ പാണ്ഡെ രണ്ടാം സ്ഥാനത്താവുകയും ചെയ്തു.ഇസൗലി, സുൽത്താൻപൂർ, സദർ, ലംഭുവ, കാദിപൂർ എന്നിവ ഉൾപ്പെടുന്ന അസംബ്ലി സീറ്റുകൾ സുൽത്താൻപൂർ പാർലമെൻ്റ് മണ്ഡലത്തിൽ ഉൾപ്പെടുന്നു.

menakh gandhi