/kalakaumudi/media/media_files/2026/01/31/supreem-court-2026-01-31-11-53-03.jpg)
ന്യൂഡൽഹി: ആർത്തവ ആരോഗ്യത്തിനുള്ള അവകാശം മൗലികാവകാശമാണെന്ന് സുപ്രീംകോടതി. സ്വകാര്യ, സർക്കാർ സ്‌കൂളുകളിലെ പെൺകുട്ടികൾക്ക് സാനിറ്ററി പാഡുകൾ സൗജന്യമായി നൽകുന്നുണ്ടെന്ന് ഉറപ്പാക്കാൻ എല്ലാ കേന്ദ്രഭരണ പ്രദേശങ്ങൾക്കും സംസ്ഥാനങ്ങൾക്കും സുപ്രീംകോടതി നിർദേശം നൽകി. ആർത്തവ ആരോഗ്യത്തിനുള്ള അവകാശം മൗലികാവകാശത്തിന്റെ ഭാഗമാണെന്നും കോടതി വ്യക്തമാക്കി.
എല്ലാ സ്‌കൂളുകളിലും സ്ത്രീകൾക്കും പുരുഷൻമാർ്ക്കും പ്രത്യേകം ടോയ്‌ലറ്റുകൾ ഉറപ്പാക്കണമെന്ന് ജസ്റ്റിസ് ജെ ബി പർദിവാലയും ആർ മഹാദേവനും അടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. എല്ലാ സ്‌കൂളുകളിലും ഭിന്നശേഷി സൗഹൃ ടോയ്‌ലറ്റുകളും നൽകണമെന്നും കോടതി പറഞ്ഞു.
ആർത്തവ ആരോഗ്യത്തിനുള്ള അവകാശം ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണ്, കോടതി പറഞ്ഞു. സ്വകാര്യ സ്‌കൂളുകൾ ഈ സൗകര്യം നൽകുന്നില്ലെങ്കിൽ അവയുടെ അംഗീകാരം റദ്ദാക്കുമെന്ന് പറഞ്ഞു.
ടോയ്‌ലറ്റുകളും സാനിറ്ററി പാഡുകളും നൽകുന്നതിൽ പരാജയപ്പെട്ടാൽ ഉത്തരവാദി സർക്കാരുകളാണെന്നും ബെഞ്ച് വ്യക്തമാക്കി.6 മുതൽ 12 വരെ ക്ലാസുകളിലെ കൗമാരക്കാരായ പെൺകുട്ടികൾക്കായി സർക്കാർ, സർക്കാർ എയ്ഡഡ് സ്‌കൂളുകളിൽ സ്‌കൂൾ പെൺകുട്ടികൾക്കുള്ള ആർത്തവ ശുചിത്വ നയം ഇന്ത്യ മുഴുവൻ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ജയ താക്കൂർ 2024 ഡിസംബർ 10 ന് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
