/kalakaumudi/media/media_files/2025/05/14/nwiIFCZtRF5McHQ6uLSx.jpg)
ഈ വർഷത്തെ മഹാരാഷ്ട്രാ എസ് എസ് സി പരീക്ഷ ഫലം പ്രഖ്യാപിച്ചപ്പോൾ മലയാളികൾ നേതൃത്വo നൽകുന്ന താനെയിലെ "മലനാട് എഡ്യൂക്കേഷണൽ ആൻഡ് വെൽഫെയർ അസ്സോസിയേഷന്റെ (മേവ) ആഭിമുഖ്യത്തിലുള്ള വിദ്യാനികേതൻ ഇഗ്ലീഷ് സ്കൂളിന്" നൂറുമേനി തിളക്കം.പരീക്ഷക്കിരുന്ന 104 വിദ്യാർഥികളും വിജയം കൈവരിച്ചു.
27 ഡിസ്റ്റിൻഷനും 52ഫസ്റ്റ് ക്ലാസ്സുകളും 24 സെക്കന്റ് ക്ലാസ്സുകളും സ്കൂൾ നേടി.സ്കൂളിന്റെ ഈ വർഷത്തെ ടോപ്പർ മിസ്സ് സൻസ്കൃതി രത്തൻ പ്രകാശ് 95% ഒന്നാം സ്ഥാനവും, മിസ്സ്.ഗിരി ബീനിതാ അജയ് 93.40% രണ്ടാം സ്ഥാനവും, മിസ്സ്. പർമാർ നിഷ മഹേന്ദ്ര 92.80%മൂന്നാം സ്ഥാനവും, മിസ്സ്.പുരോഹിത് ഭൂമിക നർപത് 91.80%നാലാം സ്ഥാനവും, മിസ്സ് ഗജറ വിധി രമേഷ് 90.80%അഞ്ചാം സ്ഥാനവും കൈവരിച്ചു.
തുടർച്ചയായി പതിനെട്ടാമത്തെ പ്രാവശ്യമാണ് വിദ്യാനികേതൻ സ്കൂൾ നൂറു ശതമാനം വിജയം കരസ്തമാക്കുന്നതെന്നും അതിൽ ടീം മേവ അഭിമാനിക്കുന്നുവെന്നും ജനറൽ സെക്രട്ടറി ശ്രീകാന്ത് നായർ അറിയിച്ചു.
അഡ്വ. രാജ്‌കുമാർ പ്രസിഡന്റ്, അഡ്വ രവീന്ദ്രൻ നായർ വൈസ് പ്രസിഡന്റ്, ശ്രീകാന്ത് നായർ ജനറൽ സെക്രട്ടറി,അഡ്വ. എസ് ബാലൻ മുൻ പ്രസിഡന്റ്, എം. പി വർഗീസ് ഖജാൻജി, സീനാ മനോജ് ചെയർപേഴ്സൺ, അഡ്വ പ്രേമാ മേനോൻ സെക്രട്ടറി, കെ.മുരളീധരൻ ജോയിന്റ് ട്രഷറർ, കമ്മിറ്റി അംഗങ്ങളായ പി. ഡി നമ്പ്യാർ, ടി. എം സതീഷ്, മണികണ്ഠൻ നായർ എന്നിവരാണ് മേവ യുടെ ഭരണ സമിതി അംഗങ്ങൾ. തമിഴ്നാട് സ്വദേശി മിസിസ്സ് ശർമിള സ്റ്റീഫനാണ് സ്കൂളിന്റെ പ്രധാന അധ്യാപിക