/kalakaumudi/media/media_files/tdNIf8Nwnge8DAvCDpyU.jpg)
ജമ്മു കാശ്മീരിലെ കത്വയില്‍ സൈനിക വിന്യാസം ശക്തമാക്കി. ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. സ്പെഷ്യലൈസ്ഡ് സ്‌പെഷ്യല്‍ ഫോഴ്‌സ് യൂണിറ്റും ഒരു റെഗുലര്‍ ആര്‍മി ബറ്റാലിയനും ഉള്‍പ്പെടെ മേഖലയില്‍ ഏകദേശം 1000 സൈനികരെ സുരക്ഷാ നടപടികള്‍ ശക്തിപ്പെടുത്തുന്നതിനായി വിന്യസിച്ചിട്ടുണ്ട്. പ്രദേശത്ത് പരിശോധനകളും കര്‍ശനമാക്കിയിട്ടുണ്ട്.വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ അന്വേഷണത്തില്‍ ജമ്മു കാശ്മീര്‍ പോലീസിനെ സഹായിക്കുമെന്ന് എന്‍.ഐ.ഐ അറിയിച്ചു. ജൂലൈ 8ന് നടന്ന ആക്രമണത്തില്‍ അഞ്ച് സൈനികര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
