കർണാടകയിൽ പാലിന് വില കൂട്ടി, മിൽമ പാലിന് വില വർദ്ധിപ്പിക്കില്ലെന്നു ചെയർമാൻ

ഈ സാഹചര്യത്തിൽ ക‍ർണാടക മിൽക് ഫെഡറേഷനിൽ നിന്ന് തങ്ങൾ വാങ്ങുന്ന പാലിന് വില കൂടുമെങ്കിലും കേരളത്തിൽ വില കൂട്ടില്ലെന്ന് മിൽമ ചെയ‍ർമാൻ വ്യക്തമാക്കി.

author-image
Rajesh T L
New Update
9qupq

ബെംഗളുരു: കർണാടകത്തിൽ പാൽ വില കുത്തനെ കൂട്ടി. ക‍ർണാടക മിൽക് ഫെഡറേഷൻ ഉൽപ്പാദിപ്പിക്കുന്ന നന്ദിനി പാലിൻ്റെ വില ലിറ്ററിന് നാലിന് രൂപയാണ് കൂട്ടിയത്. രാജ്യത്തെ രണ്ടാമത്തെ വലിയ ക്ഷീരോൽപ്പാദക സംസ്ഥാനമായ കർണാടകം കേരളത്തിലേക്കടക്കം പാൽ കയറ്റുമതി ചെയ്താണ് വരുമാനം കണ്ടെത്തുന്നത്. ഈ സാഹചര്യത്തിൽ ക‍ർണാടക മിൽക് ഫെഡറേഷനിൽ നിന്ന് തങ്ങൾ വാങ്ങുന്ന പാലിന് വില കൂടുമെങ്കിലും കേരളത്തിൽ വില കൂട്ടില്ലെന്ന് മിൽമ ചെയ‍ർമാൻ വ്യക്തമാക്കി. 1.7 കോടി രൂപയുടെ നഷ്ടം ഇതിലൂടെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. നന്ദിനി തൈരിനും വില കൂട്ടി. കിലോയ്ക്ക് നാല് രൂപയാണ് വില വർദ്ധന

kerala milma fortified milk milma karnataka