സോഫിയ ഖുറേഷിക്കെതിരായ പരാമര്‍ശത്തില്‍ മാപ്പു പറഞ്ഞ് മന്ത്രി

ഭീകരവാദ സമുദായത്തില്‍ നിന്നുളള ഒരു സഹോദരിയെ ഇന്ത്യന്‍ വ്യോമസേനയുടെ വിമാനത്തില്‍ അയച്ചത് അവരെ നശിപ്പിക്കാനും ഒരു പാഠം പഠിപ്പിക്കാനും വേണ്ടിയാണെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടതായി മന്ത്രി പറഞ്ഞു.

author-image
Sneha SB
New Update
GGGGG

ന്യൂഡല്‍ഹി : ബിജെപി നേതാവും മധ്യപ്രദേശ് ഗോത്രക്ഷേമ വകുപ്പ് മന്ത്രിയുമായ വിജയ് ഷാ ഒരു പൊതുസമ്മേളനത്തില്‍ നടത്തിയ പരാമര്‍ശമാണ് വിവാദമായത്.ഭീകരവാദ സമുദായത്തില്‍ നിന്നുളള ഒരു സഹോദരിയെ ഇന്ത്യന്‍ വ്യോമസേനയുടെ വിമാനത്തില്‍ അയച്ചത് അവരെ നശിപ്പിക്കാനും ഒരു പാഠം പഠിപ്പിക്കാനും വേണ്ടിയാണെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടതായി മന്ത്രി പറഞ്ഞു.'നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ചവരെ അവരുടെ സഹോദരിയെ അയച്ച് നമ്മള്‍ പ്രതികാരം ചെയ്തു.ഭീകരര്‍ നമ്മുടെ ഹൈന്ദവ സഹോദരങ്ങളെ കൊലപ്പെടുത്തി.അവരുടെ സഹോദരിയെ ആര്‍മി വിമാനത്തില്‍ അവരുടെ വീടുകളില്‍ ചെന്ന് അക്രമിക്കാന്‍ അയച്ചുകൊണ്ട് പ്രധാനമന്ത്രി പ്രതികരിച്ചു.അവര്‍ നമ്മുടെ സഹോദരികളെ വിവധകളാക്കി ,അതിനാല്‍ അവരെ ഒരു പാഠം പഠിപ്പിക്കാന്‍ മോദിജി അവരുടെ സമുദായത്തില്‍ നിന്നൊരാളെ അയച്ചു ' മന്ത്രി പറഞ്ഞു.

 

controversy