ബോംബ് പന്താണെന്ന് കരുതി തട്ടികളിച്ചു; ബാലന് ദാരുണാന്ത്യം

കളിക്കുന്നതിനിടയില്‍ ഒരു കുഴിയില്‍ നിന്ന് ബോംബ് കുട്ടികള്‍ കണ്ടെത്തുകയും പന്താണെന്ന് കരുതി കൂട്ടത്തില്‍ ഒരു ആണ്‍കുട്ടി ബോംബ് കൈയില്‍ എടുക്കുകയും ചെയ്തു.

author-image
Sruthi
New Update
2

Minor killed 2 injured in suspected bomb blast in Bengal

Listen to this article
0.75x 1x 1.5x
00:00 / 00:00

പശ്ചിമ ബംഗാളിലെ പാണ്ഡുവയില്‍ ബോംബ് സ്‌ഫോടനത്തില്‍ ഒരാണ്‍കുട്ടി മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കളിക്കുന്നതിനിടയില്‍ ഒരു കുഴിയില്‍ നിന്ന് ബോംബ് കുട്ടികള്‍ കണ്ടെത്തുകയും പന്താണെന്ന് കരുതി കൂട്ടത്തില്‍ ഒരു ആണ്‍കുട്ടി ബോംബ് കൈയില്‍ എടുക്കുകയും ചെയ്തു. ചവിട്ടിയ ഉടന്‍ പെട്ടന്ന് തന്നെ പൊട്ടിത്തെറി ഉണ്ടായി.വലിയ ശബ്ദം കേട്ട് പ്രദേശവാസികള്‍ ഓടിയെത്തിയെങ്കിലും രാജ് ബിശ്വാസ് എന്ന ഏഴ് വയസുകാരന്‍ മരണപ്പെട്ടു. മറ്റ് രണ്ട് ആണ്‍കുട്ടിളെയും ഗുരുതരമായി പരിക്കേറ്റ് പാണ്ഡുവ റൂറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. ബര്‍ദ്വാനിലെ പല്ല റോഡിലാണ് മരിച്ച കുട്ടിയുടെ വീട്. അമ്മാവന്റെ വീട്ടില്‍ വിരുന്ന് വന്ന സമയത്താണ് ബോംബ് പൊട്ടിത്തെറിച്ച് കുട്ടി മരണപ്പെട്ടത്.മരണപ്പെട്ട കുട്ടിയുടെ അമ്മാവന്റെ അയല്‍വാസികളായ രൂപം ബല്ലഭ് (13), സൗരവ് ചൗധരി (8) എന്നിവര്‍ക്കാണ് പരിക്കേറ്റത്. രൂപത്തിന്റെ കൈക്ക് സാരമായി പരിക്കേറ്റു. സൗരവിന്റെ കാലിനാണ് പരിക്കേറ്റത്. ടിന്ന ഹൈസ്‌കൂളിലെ വിദ്യാര്‍ഥികളാണ് ഇരുവരും.

 

bengal