തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടുകളും തംബ്‌നെയിലുകളും;കര്‍ശനമായ വ്യവസ്ഥകള്‍ നടപ്പിലാക്കാൻ ഒരുങ്ങി യൂട്യൂബ്

ക്രിയേറ്റർമാർ വിഡിയോയിൽ അധികം പ്രധാന്യമില്ലാത്ത വിവരങ്ങൾ ഇനി തംബ്‌നെയിലായി ഉപയോഗിച്ചാൽ നടപടി നേരിടേണ്ടി വരും.

author-image
Subi
New Update
tube

ന്യൂഡല്‍ഹി: കാഴ്ചക്കാരെകൂട്ടാൻ തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടുകളും തംബ്‌നെയിലുകളും നല്‍കുന്നവര്‍ക്ക് മുന്നറിയിപ്പുമായി യൂട്യൂബ്. ഉപയോക്തക്കളെ കബളിപ്പിക്കുന്ന തരത്തിൽ ഉള്ളടക്കങ്ങള്‍ നല്‍കുന്നതിനെതിരെ കര്‍ശനമായ വ്യവസ്ഥകള്‍ ഇന്ത്യയില്‍ കൊണ്ടുവരാനുള്ള നീക്കം യൂട്യൂബ് ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്.ന്ത്യയിലെയുട്യൂബ്പ്ലാറ്റഫോമിൽസമ്പൂർണ്ണശുദ്ധീകരണമാണ്ഗൂഗിൾലക്ഷ്യംവയ്ക്കുന്നത്.

കാഴ്ചക്കാരെ ആകര്‍ഷിക്കാന്‍ തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടുകള്‍വ്യാപകമായിഉപയോഗിക്കുന്നുഎന്നാണ് യൂട്യൂബ് കണ്ടെത്തിയിരിക്കുന്നത്.ക്രിയേറ്റർമാർവിഡിയോയിൽഅധികംപ്രധാന്യമില്ലാത്തവിവരങ്ങൾഇനി തംബ്‌നെയിലായിഉപയോഗിച്ചാൽനടപടിനേരിടേണ്ടിവരും.ബ്രേക്കിങ് ന്യൂസും സമകാലിക സംഭവങ്ങളും ഉള്‍പ്പെടുന്ന വിഡിയോ കണ്ടന്റുകളിലാണ് കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത്. ഇതോടെഉപഭോകതാക്കൾപറ്റിക്കപ്പെടുന്നതിനുവിരാമമിടാനാണ്ഗൂഗിൾലക്ഷ്യമിടുന്നത്. ഇത്തരത്തിലുള്ള പ്രവണതകള്‍ തടയുന്നതിന് വരും മാസങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ ഒരുങ്ങുകയാണ് ഗൂഗിള്‍.

പുതിയനയമാറ്റവുമായിപൊരുത്തപ്പെടാനുള്ളസമയംഉപയോക്താക്കൾക്ക്യുട്യൂബ്അനുവദിച്ചിട്ടുണ്ട്.ആദ്യഘട്ടത്തില്‍ മുന്നറിയിപ്പില്ലാതെ വ്യവസ്ഥകള്‍ തെറ്റിക്കുന്ന വിഡിയോകള്‍ നീക്കം ചെയ്യും. പുതുതായി അപ്‌ലോഡ് ചെയ്യുന്ന കണ്ടന്റുകള്‍ക്കാണ് ഇത് ബാധകമാകുക. ഗൂഗിള്‍ ഇന്ത്യ ബ്ലോഗ് പോസ്റ്റില്‍ യൂട്യൂബ് പറഞ്ഞു.

അതേസമയം വാര്‍ത്തകളെയോ സമകാലിക സംഭവങ്ങളെയോ എങ്ങനെ തരംതിരിക്കുമെന്ന് യൂട്യൂബ് കൃത്യമായി വ്യക്തമാക്കിയിട്ടില്ല, രാഷ്ട്രീയ, സര്‍ക്കാര്‍ വാര്‍ത്തകള്‍ക്ക് അപ്പുറം കായിക ഉള്ളടക്കങ്ങളിലേക്ക് നയം വ്യാപിപിക്കുമോയെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.

india youtube