മിസൈല്‍ 'അസ്ത്ര' പരീക്ഷണം വിജയം

വ്യോമസേനയുമായി സഹകരിച്ച് നടത്തിയ പരീക്ഷണത്തില്‍ കൃത്യതയോടെ ലക്ഷ്യങ്ങള്‍ നശിപ്പിക്കാന്‍ അസ്ത്ര മിസൈലുകള്‍ക്ക് സാധിച്ചതായി ഡിആര്‍ഡിഒ അറിയിച്ചു.

author-image
Sneha SB
New Update
Capture

ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ബിയോണ്ട് വിഷ്വല്‍ റേഞ്ച് എയര്‍-ടു-എയര്‍ മിസൈല്‍ 'അസ്ത്ര' വിജയകരമായി പരീക്ഷിച്ച് ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്‍.വ്യോമസേനയുമായി സഹകരിച്ച് നടത്തിയ പരീക്ഷണത്തില്‍ കൃത്യതയോടെ ലക്ഷ്യങ്ങള്‍ നശിപ്പിക്കാന്‍ അസ്ത്ര മിസൈലുകള്‍ക്ക് സാധിച്ചതായി ഡിആര്‍ഡിഒ അറിയിച്ചു.വെള്ളിയാഴ്ച ഒഡീഷയിലെ ചാന്ദിപുരിലാണ് പരീക്ഷണം നടത്തിയത്.സുഖോയ്-30 എംകെ-1-ന് സമാനമായ പ്ലാറ്റ്ഫോമില്‍നിന്നാണ് അസ്ത്രയുടെ വിക്ഷേപണം നടന്നത്.അതിവേഗ ആളില്ലാ വ്യോമസംവിധാനങ്ങളെ അസ്ത്ര വിജയകരമായി തകര്‍ത്തു. ലക്ഷ്യങ്ങളെ ട്രാക്ക് ചെയ്യുന്നതിനും എതിരിടുന്നതിനുമായി തദ്ദേശീയമായി വികസിപ്പിച്ച റേഡിയോ ഫ്രീക്വന്‍സി  സീക്കറും അസ്ത്രയില്‍ ഘടിപ്പിച്ചിട്ടുണ്ട്.ഡിആര്‍ഡിഒ വികസിപ്പിച്ച ഈ സംവിധാനം ഇന്ത്യയുടെ തദ്ദേശീയ പ്രതിരോധശേഷിയുടെ വികസനത്തിലെ നാഴികക്കല്ലായാണ് വിലയിരുത്തുന്നത്.100 കിലോമീറ്ററിലധികം ദൂരപരിധിയുള്ള അസ്ത്രയില്‍ നൂതന ഗതിനിര്‍ണയ സംവിധാനങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്.ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക് ലിമിറ്റഡ് ( എച്ച്.എ.എല്‍) അടക്കമുള്ള സ്ഥാപനങ്ങളുടെ സഹായത്തോടെയാണ് ഡിആര്‍ഡിഒ അസ്ത്ര മിസൈല്‍ വികസിപ്പിച്ചത്.
പ്രതിരോധ സാങ്കേതിക വിദ്യയിലെ നാഴികക്കല്ലായ പരീക്ഷണമാണ് ഇതെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അഭിപ്രായപ്പെട്ടു.

 

 

defence missile