ഓടയില്‍ വീണ അഭിനാഷിന്റെ മൃതദേഹം ലഭിച്ചതറിഞ്ഞ് വിതുമ്പുന്ന അമ്മ
ഗുവാഹത്തി : ഓടയില്‍ വീണു കാണാതായ മകന് വേണ്ടി മൂന്നുദിവസമായുള്ള പിതാവ് ഹീരാലാലിന്റെ കാത്തിരിപ്പു വിഫലം. മൂന്നാം ദിനം എട്ടു വയസുകാരന്‍ അഭിനാഷിന്റെ മൃതദേഹം കണ്ടെത്തി. പ്രളയത്തില്‍ മുങ്ങിയ അസമിലെ ഗുവാഹത്തിയിലെ ജ്യോതി നഗറില്‍ വ്യാഴാഴ്ചയാണ് ഹീരാലാലിന്റെ മകന്‍ അഭിനാഷിനെ ഓടയില്‍ വീണു കാണാതായത്. ജ്യോതി നഗറില്‍ നിന്ന് 4 കിലോമീറ്റര്‍ അകലെ രാജ്ഗഡില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയതെന്നു പൊലീസ് പറഞ്ഞു.
ഗുവാഹത്തി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം മാതാപിതാക്കള്‍ തിരിച്ചറിഞ്ഞു. കാണാതായതു മുതല്‍ മൃതദേഹം കണ്ടെത്തുന്നതു വരെ മകനു വേണ്ടി തിരച്ചില്‍ നടത്തുകയായിരുന്നു ഹീരാലാല്‍. ഓടയിലെ മണ്ണും ചെളിയും അടിഞ്ഞ മാലിന്യങ്ങളും ഇരുമ്പുദണ്ഡുകൊണ്ട് നീക്കിയാണ് മകനു വേണ്ടി തിരച്ചില്‍ നടത്തിയത്.
ഹീരാലാലും മകന്‍ അഭിനാഷും വ്യാഴാഴ്ച വൈകിട്ട് വീട്ടിലേക്ക് സ്‌കൂട്ടറില്‍ തിരിച്ചുപോകുമ്പോഴാണ് കനത്തമഴയ്ക്കിടെ വെള്ളം നിറഞ്ഞു കവിഞ്ഞൊഴുകുന്ന ഓടയിലേക്ക് അഭിനാഷ് വീണത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
