/kalakaumudi/media/media_files/2026/01/05/stalin-tami-2026-01-05-15-31-13.jpg)
ചെന്നൈ: തമിഴ്‌നാട്ടിൽ എം.കെ.സ്റ്റാലിൻവീണ്ടും മുഖ്യമന്ത്രിപദത്തിലേക്ക് എത്തുമെന്ന് ഇന്ത്യൻ പൊളിറ്റിക്കൽ ഡെമോക്രാറ്റിക് സ്ട്രാറ്റജിസ് സർവേ പ്രവചനം .
അണ്ണാഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ.പളനിസ്വാമിയെ പിന്നിലാക്കി വിജയ് രണ്ടാം സ്ഥാനത്തെത്തും
. ലൊയോള കോളേജ് പൂർവ്വവിദ്യാർത്ഥികളുടെ നേതൃത്വത്തിലുള്ള സംഘടനയാണ് ഐപിഡിഎസ് സംഘടനയുടെ ആദ്യ സർവേയിൽ രണ്ടാം സ്ഥാനത്ത് എടപ്പാടിയായിരുന്നു.
ഡിഎംകെ എംപി കനിമൊഴി നാലാം സ്ഥാനത്തും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ അഞ്ചാം സ്ഥാനത്തും എത്തി.
വിജയ്‌യുടെ പാർട്ടിയുടെ വരവോടെ തമിഴ് രാഷ്ട്രീയ രംഗത്തു മാറ്റമുണ്ടായെന്നും സർവേയിൽ സൂചനയുണ്ട്.
പുതിയ വോട്ടർമാരെ ആകർഷിക്കുന്നതിൽ വിജയ് ആണ് മുന്നിൽ. ഈ വിഭാഗത്തിൽ ബിജെപി മുൻസംസ്ഥാന പ്രസിഡന്റ് അണ്ണാമലൈയാണ് രണ്ടാമത് .
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
