ബജറ്റ് ലോഗോയില്‍ രൂപയുടെ ചിഹ്നം മാറ്റി തമിഴ്‌നാട്

മാര്‍ച്ച് 14ന് അവതരിപ്പിക്കുന്ന ബജറ്റിന്റെ ലോഗോയിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ ലോഗോയില്‍ ദേവനാഗരി ലിപിയിലുള്ള രൂപ ചിഹ്നമായിരുന്നു ഉള്‍പ്പെടുത്തിയിരുന്നത്.

author-image
Biju
New Update
thard

ചെന്നൈ: കേന്ദ്ര സര്‍ക്കാരുമായുള്ള ഭാഷാ തര്‍ക്കം രൂക്ഷമായിരിക്കെ ബജറ്റിന്റെ ലോഗോയില്‍ രൂപ ചിഹ്നത്തിനു പകരമായി തമിഴ് അക്ഷരം ചേര്‍ത്ത് തമിഴ്‌നാട്. ദേവനാഗരി ലിപിയിലെ രൂപയുടെ ചിഹ്നത്തിനു  പകരമായി തമിഴില്‍ രൂപയെ സൂചിപ്പിക്കുന്ന 'രു' എന്ന അക്ഷരമാണ് ലോഗോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മാര്‍ച്ച് 14ന് അവതരിപ്പിക്കുന്ന ബജറ്റിന്റെ ലോഗോയിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ ലോഗോയില്‍ ദേവനാഗരി ലിപിയിലുള്ള രൂപ ചിഹ്നമായിരുന്നു ഉള്‍പ്പെടുത്തിയിരുന്നത്. 'ഈ വര്‍ഷം ദേവനാഗരി ലിപിയേക്കാള്‍ തമിഴിന് പ്രാധാന്യം നല്‍കി'യെന്ന് സിഎംഒയില്‍ നിന്നുള്ള സ്രോതസ്സ് പറഞ്ഞു. 'ഈ വര്‍ഷം ഞങ്ങള്‍ തമിഴിന് പ്രാധാന്യം നല്‍കാന്‍ ആഗ്രഹിച്ചു,' എന്നാണ് ഡിഎംകെ വക്താവ് സവരണന്‍ അണ്ണാദുരൈ പ്രതികരിച്ചത്.

ധനമന്ത്രി തങ്കം തെന്നരസുവിന്റെ നേതൃത്വത്തിലുള്ള ബജറ്റ് കമ്മിറ്റിയാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ത്രിഭാഷാ നയത്തെച്ചൊല്ലി കേന്ദ്രവും സംസ്ഥാനവും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് തമിഴ്നാട് സര്‍ക്കാരിന്റെ പുതിയ നീക്കം. എന്‍ഇപി പ്രകാരമുള്ള ത്രിഭാഷാ നയത്തില്‍, ഭാഷ എന്തായിരക്കണമെന്ന് തീരുമാനിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതിയുണ്ട്. ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണിതെന്നാണ് തമിഴ്‌നാട്ടിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ ആരോപണം.

അതേസമയം, ഡിഎംകെ എംഎല്‍എയുടെ മകനായ ഡി. ഉദയ കുമാറാണ് രൂപയുടെ ചിഹ്നം രൂപകല്‍പ്പന ചെയ്തത്. നിലവില്‍ ഐഐടി ഗുവാഹത്തി ഡിസൈന്‍ വിഭാഗം തലവനാണ് ഉദയ കുമാര്‍. 2010ല്‍ അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പ്രണബ് മുഖര്‍ജി ധനമന്ത്രിയായിരിക്കെ യുപിഎ സര്‍ക്കാരാണ് രൂപ ചിഹ്നം അംഗീകരിച്ചത്.

 

m k stalin