ദില്ലി: ഉത്തരാഖണ്ഡ് ഋഷികേശിൽ ഗംഗ നദിയിൽ ഒഴുക്കിൽ പെട്ട് കാണാതായ തൃശൂർ സ്വദേശി ആകാശിനു വേണ്ടിയുള്ള തെരച്ചിൽ. തുടരുന്നു ഇന്നലെ രാവിലെയാണ് ആകാശ് ഒഴുക്കിൽ പെടുന്നത്.എന്നാൽ പ്രതികൂല കാലാവസ്ഥ മൂലം ഇന്നലെ വൈകിട്ടോടെ തെരച്ചിൽ നിർത്തിവച്ചിരുന്നു.
വിനോദ സഞ്ചാരത്തിനായി ഋഷികേശിലെത്തിയതാണ് ആകാശ്,ദില്ലിയിൽ സ്ഥിര താമസക്കാരനാണ്.തിരച്ചിലിൽ കാര്യമായ പുരോഗതിയില്ലെന്ന ആക്ഷേപം ഉയർന്നതിനെ തുടർന്ന് കേരളത്തിൽ നിന്നുള്ള എംപിമാർ ഇടപെട്ടിരുന്നു.രക്ഷ പ്രവർത്തനം വേഗത്തിൽ ആക്കണമെന്ന് ആവശ്യപ്പെട്ട് എ എ റഹിം എംപി ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറിക്ക് കത്തയച്ചു.എൻഡിആർഎഫ് അടക്കമുള്ള ഡിസാസ്റ്റർ ടീമിന്റെ ഇടപെടൽ ആവശ്യപ്പെട്ട് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കൊടിക്കുന്നിൽ സുരേഷ് എംപിയും കത്തയച്ചിരുന്നു.