മലാഡ് റോഡിലെ സംഘർഷം: മർദനമേറ്റ എംഎൻഎസ് പ്രവർത്തകൻ മരിച്ചു

വാഹനം മറികടക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ക്രൂരമർദനത്തിലേക്ക് നീങ്ങിയത്.

author-image
Vishnupriya
New Update
d

മുംബൈ: മലാഡിൽ മാതാപിതാക്കൾക്കും ഭാര്യയ്ക്കും മുൻപിൽ മഹാരാഷ്ട്ര നവനിർമാൺ സേന പ്രവർത്തകനെ മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ 9 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആകാശ് മെയിനാണ് (34) കൊല്ലപ്പെട്ടത്. ശനിയാഴ്ചയാണ് സംഭവം. വാഹനം മറികടക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ക്രൂരമർദനത്തിലേക്ക് നീങ്ങിയത്.

ഗുരുതരമായി പരുക്കേറ്റ ആകാശിനെ ഉടനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആക്രമണത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മകനെ രക്ഷിക്കുന്നതിനായി അമ്മ മകന്റെ മുകളിൽ കിടക്കുന്നത് വിഡിയോയിൽ കാണാം. ആക്രമണത്തിൽ യുവാവിന്റെ അച്ഛന്റെ ഇടതുകണ്ണിന് സാരമായി പരുക്കേറ്റിട്ടുണ്ട്.

death mns malaad