20 ലക്ഷം മൊബൈല്‍ കണക്ഷനുകള്‍ പുനഃപരിശോധിക്കാന്‍ കേന്ദ്രനിര്‍ദേശം

കേന്ദ്ര ആഭ്യന്തര മന്ത്രാലയവും സംസ്ഥാന പൊലീസും നടത്തിയ അന്വേഷണത്തില്‍ 28,200 ഹാന്‍ഡ്സെറ്റുകള്‍ സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ഈ ഹാന്‍ഡ്സെറ്റുകളിലായി 20 ലക്ഷം നമ്പറുകള്‍ ഉപയോഗിച്ചിട്ടുണ്ടെന്നും ഡിഒടി കണ്ടെത്തി.

author-image
Rajesh T L
New Update
mobile

mobile

Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡല്‍ഹി: 28,000ല്‍ പരം മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യാനും 20 ലക്ഷത്തിലധികം കണക്ഷനുകള്‍ പുനഃപരിശോധിക്കാനും ടെലികോം കമ്പനികള്‍ക്ക് കേന്ദ്രത്തിന്റെ നിര്‍ദേശം. റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ തുടങ്ങിയ കമ്പനികള്‍ക്കാണ് ഡിപ്പാര്‍ട്മെന്റ് ഓഫ് ടെലികോമിന്റെ (ഡിഒടി) നിര്‍ദേശം. 

സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയവും സംസ്ഥാന പൊലീസും ഇക്കാര്യത്തില്‍ ഡിഒടിക്ക് ഒപ്പം സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് എതിരെ യോജിച്ചു പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഔദ്യോഗിക കുറിപ്പില്‍ പറയുന്നു. 

കേന്ദ്ര ആഭ്യന്തര മന്ത്രാലയവും സംസ്ഥാന പൊലീസും നടത്തിയ അന്വേഷണത്തില്‍ 28,200 ഹാന്‍ഡ്സെറ്റുകള്‍ സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ഈ ഹാന്‍ഡ്സെറ്റുകളിലായി 20 ലക്ഷം നമ്പറുകള്‍ ഉപയോഗിച്ചിട്ടുണ്ടെന്നും ഡിഒടി കണ്ടെത്തി. 

മാര്‍ച്ചില്‍ ഡിഒടി 'ചക്ഷു പോര്‍ട്ടല്‍' പുറത്തിറക്കിയിരുന്നു. ടെലികോം സംബന്ധിച്ചുള്ള പരാതികള്‍ ഈ പോര്‍ട്ടല്‍ വഴി അറിയിക്കാം. അന്നുമുതല്‍ 52 കമ്പനികളെ വ്യാജ, ഫിഷിങ് എസ്എംഎസുകള്‍ അയച്ചതിന്റെ പേരില്‍ കരിമ്പട്ടികയില്‍ പെടുത്തിയിട്ടുണ്ട്. 

ഇത്രയും നാളിനിടയില്‍ രാജ്യത്താകമാനം 348 മൊബൈല്‍ ഹാന്‍ഡ്സെറ്റുകളും ബ്ലോക്ക് ചെയ്തു. 10,834 നമ്പരുകള്‍ പുനഃപരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. 1.58 ലക്ഷം ഐഎംഇഐകള്‍ ഡിഒടി ബ്ലോക്ക് ചെയ്തിട്ടുണ്ട്. 

ഈ വര്‍ഷം ഏപ്രില്‍ 30 വരെ 1.66 കോടി മൊബൈല്‍ കണക്ഷനുകളാണ് ഡിഒടി റദ്ദാക്കിയിരിക്കുന്നത്. ഇതില്‍ 30.14 ലക്ഷം റദ്ദാക്കിയത് ആളുകളുടെ പരാതി മൂലവും 53.78 ലക്ഷം റദ്ദാക്കിയത് അനുവദനീയമായതിലും അധികം സിം കാര്‍ഡുകള്‍ ഒരേ അക്കൗണ്ടില്‍ എടുത്തതും മൂലമാണെന്ന് ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു.

 

mobileconnection