ഫ്രാൻസിസ് മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ച്  പ്രധാനമന്ത്രി

author-image
Anagha Rajeev
New Update
f

ന്യൂഡൽഹി∙ ഇറ്റലിയിൽ നടന്ന ജി7 ഉച്ചകോടിക്കിടെ ഫ്രാൻസിസ് മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ച്  പ്രധാനമന്ത്രി. പ്രത്യേക ക്ഷണിതാക്കളുടെ യോഗത്തിൽ മാർപാപ്പയെ കണ്ടുമുട്ടിയ ചിത്രം എക്സിൽ പങ്കുവച്ചുകൊണ്ടാണ്, അദ്ദേഹത്തെ ഇന്ത്യ സന്ദർശിക്കാൻ ക്ഷണിച്ച വിവരം പ്രധാനമന്ത്രി സ്ഥിരീകരിച്ചത്.

‘‘ജി7 ഉച്ചകോടിക്കിടെ മാർപാപ്പയെ കണ്ടു. സമൂഹത്തെ സേവിക്കാനും അതുവഴി നമ്മുടെ ഈ ലോകത്തെ കൂടുതൽ മികവുറ്റതാക്കാനുമുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയെ ആദരിക്കുന്നു. ഇന്ത്യ  സന്ദർശിക്കാനായി അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തു.’’ – മോദി എക്സിൽ കുറിച്ചു.

modi