മൂന്നാം മോദി സർക്കാരിന്‌റെ സത്യപ്രതിജ്ഞ:  മലയാളിയായ ലോക്കോ പൈലറ്റ് ഐശ്വര്യ മേനോന് ക്ഷണം

വന്ദേഭാരത്, ജനശതാബ്ദി തുടങ്ങി വിവിധ ട്രെയിനുകളിൽ പൈലറ്റായി രണ്ട് ലക്ഷത്തിലധികം ഫുഡ് പ്ലേറ്റ് മണിക്കൂർ പൂർത്തിയാക്കയതിന്‌റെ നേട്ടം ഐശ്വര്യ കൈവരിച്ചിട്ടുണ്ട്. ചെന്നൈ ഡിവിഷനിലെ പരിചയ സമ്പന്നയായ ലോക്കോ പൈലറ്റായ ഐശ്വര്യ ചെന്നൈ- വിജയവാഡ, ചെന്നൈ- കോയമ്പത്തൂർ വന്ദേഭാരത് എക്‌സ്പ്രസ് സർവീസുകളുടെ തുടക്കം മുതൽ ജോലി ചെയ്തിട്ടുണ്ട്.

author-image
Anagha Rajeev
New Update
c
Listen to this article
0.75x 1x 1.5x
00:00 / 00:00

മൂന്നാം മോദി സർക്കാരിന്‌റെ സത്യപ്രതിജ്ഞാ ചടങ്ങിൽ വിദേശനേതാക്കളുൾപ്പെടെ എണ്ണായിരത്തോളം വിശിഷ്ടാതിഥികളിൽ സ്ഥാനം പിടിച്ച് മലയാളിയായ ദക്ഷിണ റയിൽവേ ലോക്കോ പൈലറ്റും. ചെന്നൈ ഡിവിഷനിലെ സീനിയർ അസിസ്റ്റന്‌റും വന്ദേഭാരത് പ്രീമിയം ട്രെയിനുകൾ ഓടിക്കുകയും ചെയ്യുന്ന ഐശ്വര്യ എസ് മേനോനാണ് ക്ഷണിക്കപ്പെട്ട പത്ത് ലോക്കോ പൈലറ്റുമാരിൽ ഒരാൾ.

വന്ദേഭാരത്, ജനശതാബ്ദി തുടങ്ങി വിവിധ ട്രെയിനുകളിൽ പൈലറ്റായി രണ്ട് ലക്ഷത്തിലധികം ഫുഡ് പ്ലേറ്റ് മണിക്കൂർ പൂർത്തിയാക്കയതിന്‌റെ നേട്ടം ഐശ്വര്യ കൈവരിച്ചിട്ടുണ്ട്. ചെന്നൈ ഡിവിഷനിലെ പരിചയ സമ്പന്നയായ ലോക്കോ പൈലറ്റായ ഐശ്വര്യ ചെന്നൈ- വിജയവാഡ, ചെന്നൈ- കോയമ്പത്തൂർ വന്ദേഭാരത് എക്‌സ്പ്രസ് സർവീസുകളുടെ തുടക്കം മുതൽ ജോലി ചെയ്തിട്ടുണ്ട്. റയിൽവേ സിഗ്നലിങ്ങിനെക്കുറിച്ചുള്ള ജാഗ്രത, സമഗ്രമായ അറിവ് എന്നിവയ്ക്ക് മുതിർന്ന ഉദ്യോഗസ്ഥരിൽനിന്ന് ഐശ്വര്യ അഭിനന്ദനങ്ങൾ നേടിയിട്ടുമുണ്ട്.

സെൻട്രൽ റയിൽവേിലെ ആദ്യ വനിത ലോക്കോ പൈലറ്റ് സുരഖേ യാദവിനും നാളെ നടക്കുന്ന സത്യപ്രതിജ്ഞാചടങ്ങിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. വെസ്റ്റ് സെൻട്രൽ റയിൽവേ, നോർത്ത് ഈസ്‌റ്റേൺ റയിൽവേ, സൗത്ത് ഈസ്‌റ്റേൺ റയിൽവേ, സൗത്ത് സെൻട്രൽ റയിൽവേ, സൗത്ത് വെസ്‌റ്റേൺ റയിൽവേ, നോർത്തേൺ റയിൽവേ, നോർത്ത് ഫ്രണ്ടിയർ റയിൽവേ എന്നിവിടങ്ങളിൽ നിന്നുള്ള ലോക്കോ പൈലറ്റുമാരും അസിസ്റ്റന്‌റ് ലോക്കോ പൈലറ്റുമാരും ചടങ്ങിന് ക്ഷണം ലഭിച്ചവരിൽ പെടുന്നു.

modi goverment