റഷ്യന്‍ സന്ദര്‍ശനം ഒഴിവാക്കി മോദി

ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ (എസ്സിഒ) വാര്‍ഷിക ഉച്ചകോടി പ്രധാനമന്ത്രി നരേന്ദ്ര മോദി ഒഴിവാക്കി. അടുത്തയാഴ്ച അസ്താനയിലാണ് ഉച്ചകോടി നടക്കുന്നത്.

author-image
Prana
New Update
pm modi
Listen to this article
0.75x 1x 1.5x
00:00 / 00:00

ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ (എസ്സിഒ) വാര്‍ഷിക ഉച്ചകോടി പ്രധാനമന്ത്രി നരേന്ദ്ര മോദി ഒഴിവാക്കി. അടുത്തയാഴ്ച അസ്താനയിലാണ് ഉച്ചകോടി നടക്കുന്നത്. പ്രധാനമന്ത്രിക്കുപകരം വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ സമ്മിറ്റില്‍ പങ്കെടുക്കും.അതേസമയം അഞ്ച് വര്‍ഷത്തിന് ശേഷം പ്രധാനമന്ത്രി റഷ്യ സന്ദര്‍ശിക്കും.ജൂലൈ 8 മുതല്‍ 9 വരെയാകും സന്ദര്‍ശനം. തുടര്‍ന്ന് അദ്ദേഹം ഓസ്ട്രിയയിലേക്കാകും പോകുക.റഷ്യയിലേക്കും ഓസ്ട്രിയയിലേക്കും ദ്വിരാഷ്ട്ര സന്ദര്‍ശനം നടത്താന്‍ പദ്ധതിയിട്ടിരിക്കുന്ന സാഹചര്യത്തിലാണ് എസ്സിഒ ഉച്ചകോടി ഒഴിവാക്കാന്‍ മോദി തീരുമാനിച്ചതെന്നാണ് വിവരം. മോദിയുടെ ഇരു രാജ്യങ്ങളും സന്ദര്‍ശനം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.ജൂലൈ 3, 4 തീയതികളില്‍ നടക്കുന്ന എസ്സിഒ ഉച്ചകോടി പ്രാദേശിക സുരക്ഷാ സാഹചര്യങ്ങളിലും കണക്റ്റിവിറ്റിയും വ്യാപാരവും വര്‍ധിപ്പിക്കുന്നതിനുള്ള വഴികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 

 

modi