പ്രധാനമന്ത്രി മോദി സൗദിയിലേക്ക്; ഇന്ദിരാഗാന്ധിക്ക് ശേഷം ജിദ്ദ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി

നാല് പതിറ്റാണ്ടിനിടയില്‍ ജിദ്ദ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി. അദ്ദേഹത്തിന്റെ മുന്‍ സന്ദര്‍ശനങ്ങളെല്ലാം സൗദി തലസ്ഥാനമായ റിയാദിലേക്കായിരുന്നു. 1982 ല്‍ ഇന്ദിരാഗാന്ധിയാണ് അവസാനമായി ജിദ്ദ സന്ദര്‍ശിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി

author-image
Biju
New Update
hj

ന്യൂഡല്‍ഹി : രണ്ടുദിവസം നീളുന്ന സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി സൗദി അറേബ്യയിലേക്ക്. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്റെ പ്രത്യേക ക്ഷണപ്രകാരമാണ് മോദിയുടെ രണ്ടുദിവസത്തെ സന്ദര്‍ശനം. ഉഭയകക്ഷി ചര്‍ച്ചകള്‍ക്കൊപ്പം സന്ദര്‍ശന വേളയില്‍ സൗദിയിലുള്ള ഇന്ത്യന്‍ പ്രവാസികളെയും കാണുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.

സൗദി അറേബ്യയുമായുള്ള ചരിത്രപരമായ ബന്ധത്തെ ഇന്ത്യ വിലമതിക്കുന്നുവെന്ന് സൗദി യാത്രയ്ക്ക് മുന്‍പായി മോദി വ്യക്തമാക്കി. ''സൗദി അറേബ്യയിലെ ജിദ്ദയിലേക്ക് പോകുന്നു, അവിടെ ഞാന്‍ വിവിധ യോഗങ്ങളിലും പരിപാടികളിലും പങ്കെടുക്കും. സൗദി അറേബ്യയുമായുള്ള നമ്മുടെ ചരിത്രപരമായ ബന്ധത്തെ ഇന്ത്യ വിലമതിക്കുന്നു. കഴിഞ്ഞ ദശകത്തില്‍ ഉഭയകക്ഷി ബന്ധങ്ങള്‍ക്ക് ഗണ്യമായ വേഗത കൈവരിച്ചിട്ടുണ്ട്. തന്ത്രപരമായ പങ്കാളിത്ത കൗണ്‍സിലിന്റെ രണ്ടാം യോഗത്തില്‍ പങ്കെടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അവിടെയുള്ള ഇന്ത്യന്‍ സമൂഹവുമായും ഞാന്‍ സംവദിക്കും'', എന്ന് എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ പ്രധാനമന്ത്രി പറഞ്ഞു.

നാല് പതിറ്റാണ്ടിനിടയില്‍ ജിദ്ദ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി. അദ്ദേഹത്തിന്റെ മുന്‍ സന്ദര്‍ശനങ്ങളെല്ലാം സൗദി തലസ്ഥാനമായ റിയാദിലേക്കായിരുന്നു. 1982 ല്‍ ഇന്ദിരാഗാന്ധിയാണ് അവസാനമായി ജിദ്ദ സന്ദര്‍ശിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി. സൗദി അറേബ്യയിലേക്കുള്ള മോദിയുടെ മൂന്നാമത്തെ സന്ദര്‍ശനമാണിത്.

saudi arabia PM Modi