ആര്‍എസ്എസിനെ ആദ്യം എതിര്‍ത്തത് ബ്രിട്ടീഷ് സര്‍ക്കാര്‍, സ്വാതന്ത്ര്യം കിട്ടിയ ശേഷവും എതിര്‍പ്പ് തുടര്‍ന്നു: മോഹന്‍ ഭഗവത്

ആര്‍എസ്എസിന്റെ സ്വയം സേവകരെ ആര്‍എസ്എസ് റിമോട് കണ്‍ട്രോള്‍ നടത്താറില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ കീര്‍ത്തിക്കായി പ്രവര്‍ത്തിക്കുന്ന സമാന ലക്ഷ്യമുള്ള സംഘടനകളാണ് എല്ലാമെന്നും ആര്‍എസ്എസ് മേധാവി പറഞ്ഞു

author-image
Biju
New Update
mohan

ഭോപ്പാല്‍: ബിജെപിയും വിശ്വ ഹിന്ദു പരിഷത്തും വിദ്യാഭാരതിയും സ്വതന്ത്രമായാണ് പ്രവര്‍ത്തിക്കുന്നതെന്നും ആര്‍എസ്എസ് നിയന്ത്രണത്തിലല്ലെന്നും മോഹന്‍ ഭാഗവത്. ബിജെപിയും വിഎച്ച്പിയും ആര്‍എസ്എസിനെ പോലെയെന്ന് കരുതരുത്. ആര്‍എസ്എസിന്റെ സ്വയം സേവകരെ ആര്‍എസ്എസ് റിമോട് കണ്‍ട്രോള്‍ നടത്താറില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ കീര്‍ത്തിക്കായി പ്രവര്‍ത്തിക്കുന്ന സമാന ലക്ഷ്യമുള്ള സംഘടനകളാണ് എല്ലാമെന്നും ആര്‍എസ്എസ് മേധാവി പറഞ്ഞു.

ഭോപ്പാലില്‍ പൗരപ്രമുഖരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍എസ്എസിനെ എതിര്‍ക്കാത്തവരും ആര്‍എസ്എസിനെ കുറിച്ച് തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു. ആര്‍എസ്എസിനെ പോലെ മറ്റൊരു സംഘടന ലോകത്തില്ല. തങ്ങള്‍ ഒരു സൈന്യമല്ല. സാമൂഹിക പ്രവര്‍ത്തനം മാത്രം നടത്തുന്ന സംഘവുമല്ല.

ആര്‍എസ്എസിനെ ആദ്യം എതിര്‍ത്തത് ബ്രിട്ടീഷ് സര്‍ക്കാരാണ്. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ ശേഷവും ആര്‍എസ്എസ് കടുത്ത എതിര്‍പ്പും സമ്മര്‍ദ്ദങ്ങളും ആക്രമണങ്ങളും നേരിട്ടുവെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഭോപ്പാലില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആര്‍എസ്എസിനെ ആദ്യം എതിര്‍ത്തത് ബ്രിട്ടീഷ് സര്‍ക്കാരാണ്. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ ശേഷവും ആര്‍എസ്എസ് കടുത്ത എതിര്‍പ്പും സമ്മര്‍ദ്ദങ്ങളും ആക്രമണങ്ങളും നേരിട്ടുവെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഭോപ്പാലില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം