/kalakaumudi/media/media_files/2025/08/29/mohan-2025-08-29-16-11-50.jpg)
നാഗ്പൂര്‍: സംഘം ആഗ്രഹിക്കുന്നിടത്തോളം കാലം പ്രവര്‍ത്തിക്കാന്‍ ഓരോ സ്വയം സേവകനും തയ്യാറാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്. 75 വയസായാല്‍ വിരമിക്കണമെന്ന് താന്‍ പറഞ്ഞതായി പ്രചരിച്ച വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഞാന്‍ വിരമിക്കുമെന്നോ മറ്റൊരാള്‍ വിരമിക്കണമെന്നോ ഞാനൊരിക്കലും പറഞ്ഞിട്ടില്ല. സംഘത്തില്‍ എല്ലാവരും സ്വയം സേവകരാണ്. എല്ലാവര്‍ക്കും ഓരോ ചുമതല നല്‍കിയിരിക്കുന്നു.താത്പര്യമുണ്ടായാലും ഇല്ലെങ്കിലുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സര്‍സംഘചാലകിന്റെ വാക്കുകള്‍.' എനിക്ക് 80 വയസായെന്ന് കരുതുക..നാളെ സംഘം ഒരു ശാഖ നടത്താന്‍ പറയുകയാണെങ്കില്‍ ഞാന്‍ അത് ചെയ്യണം. എനിക്ക് 75 വയസ് കഴിഞ്ഞു. അതിനാല്‍ എനിക്ക് വിരമിക്കല്‍ ആനുകൂല്യം ആസ്വദിക്കണമെന്ന് എനിക്കൊരിക്കലും പറയാന്‍ സാധിക്കില്ല. സംഘത്തില്‍ ആനുകൂല്യങ്ങളില്ല. അതുപോലെ ഞാന്‍ 35 വയസുള്ളപ്പോള്‍ സംഘം നിങ്ങള്‍ കാര്യാലയത്തില്‍ ചെന്നിരിക്കൂ എന്നാണ് പറയുന്നതെങ്കില്‍ ഞാന്‍ അതും ചെയ്യണം.
സംഘം എന്താണോ പറയുന്നത് അത് ഞങ്ങള്‍ ചെയ്യുന്നു. എനിക്കൊരിക്കലും പറയാന്‍ പറ്റില്ല,എനിക്ക് താത്പര്യം ഇന്നതാണ്,ഞാന്‍ അത് ചെയ്യാമെന്ന്. അത് സ്വയം സേവകര്‍ക്ക് അനുവദനീയമല്ല. വ്യക്തിപരമായി ഒന്നും നേടാനില്ലാത്തത് കൊണ്ട് അങ്ങനെ ചിന്തിക്കുകയുമില്ല. ഞാന്‍ സര്‍സംഘചാലക് ആണ്..നിങ്ങള്‍ ചിന്തിക്കുന്നുണ്ടോ ഞാനാണ് സര്‍സംഘചാലക് ചുമതല ഏറ്റെടുക്കാന്‍ പറ്റിയ ഒരേ ഒരാള്‍ എന്ന്? ഈ ഹാളില്‍ തന്നെ പത്ത് പേരെങ്കിലും അതിന് അനുയോജ്യരായവരുണ്ട്. അവര്‍ ഈ ഹാളില്‍ തന്നെ ഇരിക്കുന്നുണ്ട്.
ഏത് സമയത്തും അവര്‍ക്ക് ഈ ചുമതല ഏറ്റെടുത്ത് സംഘത്തെ മുന്നോട്ട് നയിക്കാം. പക്ഷേ അവരൊക്കെ തിരക്കിലാണ്. അവരുടെയൊക്കെ സംഭാവനകള്‍ വളരെ വിലപ്പെട്ടതുമാണ്. അത് കൊണ്ട് തന്നെ അവരൊന്നും ഈ ചുമതല ഏറ്റെടുക്കാന്‍ പറ്റിയ അവസ്ഥയിലല്ല. ഞാന്‍ മാത്രമാണ് ഇപ്പോള്‍ ആ അവസ്ഥയിലുള്ളത്. അപ്പോ,ഞാനോ അല്ലെങ്കില്‍ മറ്റാരെങ്കിലുമോ വിരമിക്കുന്നതിനെ കുറിച്ച് സംസാരിച്ചിട്ടില്ല. നമ്മള്‍ ജീവിതത്തില്‍ നിന്ന് ഏത് സമയത്തും വിരമിക്കാന്‍ തയ്യാറാണ്. അത് പോലെ പ്രവര്‍ത്തിക്കാനും തയ്യാറാണ്. സംഘം അത് ആഗ്രഹിക്കുന്നിടത്തോളം കാലം. അത്രയേ ഉള്ളൂ.''
സെപ്റ്റംബര്‍ 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 75 വയസ് തികയും. ഈ ഘട്ടത്തില്‍ മോദി പ്രധാനമന്ത്രി പദത്തില്‍ തുടരുമോ എന്ന് ചിലര്‍ചോദ്യം ഉയര്‍ത്തിയിരുന്നു. ഇതിനിടെയാണ് സര്‍സംഘചാലക്,അന്തരിച്ച ആര്‍എസ്എസ് സൈദ്ധാന്തികന്‍ മോറോപന്ത് പിംഗ്ലെയുടെ പുസ്തക പ്രകാശന ചടങ്ങില്‍ പറഞ്ഞ വാക്കുകളെ ചിലര്‍ വളച്ചൊടിച്ചത്.
75 വയസ് തികഞ്ഞതിന് ശേഷം നിങ്ങളെ ഷാള്‍ അണിയിച്ച് ആദരിക്കുകയാണെങ്കില്‍ അതിനര്‍ത്ഥം നിങ്ങള്‍ക്ക് പ്രായമായി, ഇപ്പോള്‍ നിര്‍ത്തണം, മ?റ്റുള്ളവര്‍ അകത്തേക്ക് വരട്ടെ എന്ന് മോറോപന്ത് പിംഗ്ലെ ഒരിക്കല്‍ പറഞ്ഞിരുന്നു' എന്നാണ് പ്രസംഗത്തിനിടെ ഭഗവത് പറഞ്ഞത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
